മോദിയുടെ സന്ദർശനം ; വാരണാസിയിൽ മുസ് ലിം പള്ളിക്ക് കാവി പൂശി; പരാതിപ്പെട്ടപ്പോൾ വെള്ള നിറമാക്കി
വാരണാസി
പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കാനെത്തുമെന്ന അറിയിപ്പ് വന്നതോടെ വാരണാസിയിലെ മുസ് ലിം പള്ളിക്ക് കാവി പൂശി. പരാതി ഉയർന്നതോടെ പള്ളിക്ക് വെള്ള നിറം അടിച്ച് അധികൃതർ തടിതപ്പി.
കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള റോഡിലുള്ള അൻജുമാൻ ഇൻതസാമിയ പള്ളിക്കാണ് ഉത്തർപ്രദേശ് സർക്കാർ കാവി പൂശിയത്. 13നാണ് മോദി വാരണാസിയിലെത്തുക. ഇതിനുമുന്നോടിയായാണ് പള്ളിക്ക് കാവി പൂശിയതെന്ന് പള്ളിക്കമ്മിറ്റിയംഗം മുഹമ്മദ് ഇജാസ് ഇസ് ലാഹി വാർത്താ ഏജൻസിയോട് പറഞ്ഞു.
പള്ളിക്ക് കാവിനിറം അടിച്ചതോടെ പരാതിയുമായി പള്ളിക്കമ്മിറ്റി ഭാരവാഹികൾ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അവർ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പരാതി നൽകിയതോടെ അധികൃതർ പള്ളിക്ക് വെള്ള നിറം പൂശുകയായിരുന്നു. പള്ളിക്കമ്മിറ്റിയോടു പോലും ആലോചിക്കാതെ കാവി പൂശിയതിൽ ഭാരവാഹികൾ പ്രതിഷേധിച്ചു.
അതേസമയം, പ്രദേശത്തെ കെട്ടിടങ്ങളുടെയെല്ലാം നിറം മാറ്റുമെന്ന് നേരത്തെ വാരണാസി വികസന അതിറിറ്റി അറിയിച്ചിരുന്നതായി സെക്രട്ടറി സുനിൽ വർമയും കാശി വിശ്വനാഥ ക്ഷേത്രം സി.ഇ.ഒയും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."