HOME
DETAILS

രാജസ്ഥാനിൽ വിദ്യാർഥിനികളെ പ്രഥമാധ്യാപകനും അധ്യാപകരും ചേർന്ന് പീഡിപ്പിച്ചു

  
backup
December 09 2021 | 05:12 AM

653-563


ജെയ്പൂർ
ഉത്തർപ്രദേശിനു പിന്നാലെ രാജസ്ഥാനിലും വിദ്യാർഥിനികൾക്കുനേരേ സംഘം ചേർന്നുള്ള അധ്യാപക ലൈംഗിക പീഡനം. അധ്യാപകർ ഭീഷണപ്പെടുത്തിയതായും അധ്യാപികമാർ പീഡനദൃശ്യങ്ങൾ പകർത്തിയതായും പണം വാഗ്ദാനം ചെയ്തതായും വിദ്യാർഥിനികൾ പരാതിപ്പെട്ടു. ആൽവാറിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ഇവിടുത്തെ ഒമ്പത് അധ്യാപകർക്കും പ്രഥമാധ്യാപകനുമെതിരേ പൊലിസ് കേസെടുത്തു.


ഒരു പെൺകുട്ടിയുടെ പിതാവ് മകൾ സ്‌കൂളിൽ പോകാത്തതിനു കാരണം തിരയുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരു വർഷത്തിലധികമായി അധ്യാപകർ കൂട്ടബലാത്സംഗം ചെയ്യുന്നതായി പത്താം ക്ലാസ് വിദ്യാർഥിനി പിതാവിനെ അറിയിക്കുകയായിരുന്നു.
പൊലിസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ കൂടി സമാനരീതിയിലുള്ള പരാതിയുമായി രംഗത്തെത്തി. മൂന്ന്, നാല്, ആറ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികളാണ് പരാതി നൽകിയത്.
സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടികൾ പറഞ്ഞു. ഫീസ് അടയ്ക്കാമെന്നും പുസ്തകങ്ങൾ വാങ്ങി നൽകാമെന്നും അധ്യാപികമാർ വാഗ്ദാനം ചെയ്തു. സംഭവത്തിനു ശേഷവും ഒരു അധ്യാപിക പ്രഥമാധ്യാപകൻ അടക്കമുള്ളവരുടെ വീടുകളിലേക്ക് തങ്ങളെ നിരവധി തവണ കൊണ്ടുപോയതായും തുടർന്നും പീഡനത്തിന് ഇരയായതായും പെൺകുട്ടികൾ സൂചിപ്പിച്ചു.


സംഭവത്തെക്കുറിച്ച് പരാതി നൽകാനെത്തിയ തന്നെ ഭീഷണിപ്പെടുത്തിയതായി വിദ്യാർഥിനികളിലൊരാളുടെ പിതാവ് പറഞ്ഞു.
സഹോദരൻ മന്ത്രിയാണെന്ന് പറഞ്ഞ പ്രഥമാധ്യാപകൻ, പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ, സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് പ്രഥമാധ്യാപകൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തയായും അന്വേഷണം പുരോഗമിക്കുന്നതായും പൊലിസ് അറയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago