വഖ്ഫ് നിയമനം പി.എസ്.സിക്ക് വിട്ടതില്‍ സര്‍ക്കാരിന് ദുഷ്ടലാക്ക്: സാദിഖലി തങ്ങള്‍
കോഴിക്കോട്: വഖ്ഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടത് സംസ്ഥാന സര്‍ക്കാഞ ദുഷ്ടലാക്കോടെയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വഖ്ഫ് സംരക്ഷണ റാലിയുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ സമുദായവിരുദ്ധ തീരുമാനം നിയമസഭയില്‍ തന്നെ പിന്‍വലിക്കണം. ദൈവ മാര്‍ഗത്തിലേക്ക് നല്‍കിയ സ്വത്ത് വിശ്വാസത്തിന്റെ ഭാഗമാണ്.
അതുകൊണ്ടു തന്നെ വിശ്വാസികളായ ഉദ്യോഗസ്ഥര്‍ തന്നെ വഖ്ഫുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നാണ് രാജ്യത്തെ നിയമം. എന്നാല്‍, ഇതിന് വിരുദ്ധമായി വഖ്ഫ് ആക്ടിനെതിരായ തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്നത്. കേവലം ചുരുക്കം ഉദ്യോഗസ്ഥരുള്ള വഖ്ഫ് ബോര്‍ഡിലേക്ക് പി.എസ്.സി നിയമനം കൊണ്ടുവന്ന് എന്തു വിപ്ലവമാണ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
മുസ് ലിം ലീഗ് സമുദായത്തിനെതിരേയുള്ള ഏത് അവകാശ ലംഘനങ്ങള്‍ക്കെതിരേയും സമരം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം ചെയ്യാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം. ഭാഷാസമരം മുതല്‍ ഇങ്ങോട്ട് അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പല സമര ചരിത്രങ്ങളും ലീഗിനുണ്ടെന്നും നിയമം പിന്‍വലിക്കും വരെ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
സമുദായത്തിന്റെ കെട്ടുറപ്പാണ് മുസ് ലിം ലീഗിന്റെ ഏറ്റവും വലിയ ഉറപ്പ്. അതുകൊണ്ടു തന്നെ സമുദായ ഐക്യത്തില്‍ വിള്ളലുണ്ടാകാന്‍ പാടില്ല. മുസ് ലിം ലീഗ് പണ്ഡിതന്‍മാര്‍ക്കൊപ്പം നിലകൊണ്ടും അവരുടെ തലോടലേറ്റും വളര്‍ന്ന പ്രസ്ഥാനമാണ്. സമുദായത്തിനു മേല്‍ പല പ്രശ്‌നങ്ങളും ഉണ്ടായപ്പോള്‍ മുന്‍കാല നേതാക്കളെല്ലാം നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നുണ്ട്. സമുദായ ഐക്യമാണ് മുസ് ലിം ലീഗിന്റെ പ്രാഥമിക ലക്ഷ്യം. സമുദായത്തില്‍ ചിലര്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഭരണകൂടം തന്നെ അതിന് മുന്‍കൈയെടുക്കുകയാണ്. സമുദായ ഐക്യത്തെ ലീഗ് കണ്ണിലെ കൃഷ്ണമണി പോലെ കാണുന്നുണ്ട്. അതുകൊണ്ട് അതില്‍ വിള്ളലുണ്ടാക്കി ആ കട്ടില്‍ കണ്ട് ക്ലിഫ് ഹൗസിലടക്കം ആരും പനിച്ചു കിടക്കേണ്ടതില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."