'പഞ്ച നക്ഷത്ര ഹോട്ടലിൽ അത്താഴവും വീഞ്ഞും' ബാബരി മസ്ജിദ് വിധി ആഘോഷമാക്കി സുപ്രിം കോടതി ജഡ്ജിമാർ
ന്യൂഡൽഹി: തീർത്തും ഏകപക്ഷീയമായ ഒരു വിധി പറച്ചിലിനെ ആഘോഷമാക്കി സുപ്രിം കോടതി ജഡ്ജിമാർ.
പതിറ്റാണ്ടുകൾ പഴക്കമുള്ള ബാബരി മസ്ജിദ് വിധിയാണ് പഞ്ച നക്ഷത്ര ഹോട്ടലിൽ അത്താഴവും വീഞ്ഞുമൊരുക്കി അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉൾപെടെ അഞ്ചു ജഡ്ജിമാർ ആഘോഷമാക്കിയത്. ഗൊഗോയിക്കു പുറമെ വിധിപറഞ്ഞ ബെഞ്ചിൽ ഗൊഗോയിക്കുപുറമെ ജസ്റ്റിസ് എസ്എ ബോബ്ദെ, ജസ്റ്റിസ് ചന്ദ്രചൂഢ്, ജസ്റ്റിസ് അശോക് ഭൂഷൻ, ജസ്റ്റിസ് എസ് അബ്ദുൾ നസീർ എന്നിവരാണ് ഉണ്ടായിരുന്നത്.
ഡൽഹിയിലെ താജ് മൻസിങ് ഹോട്ടലിൽ വിധിന്യായം ആഘോഷിക്കുന്ന ചിത്രം രഞ്ജൻ ഗൊഗോയിയുടെ ആത്മകഥയിൽ അച്ചടിച്ചുവന്നട്ടുണ്ട്. വിധി പറഞ്ഞ അഞ്ച് പേർ നിരന്ന് നിന്ന് കൈകൾ പിണച്ചുവച്ചാണ് ഫോട്ടോക്ക് പോസ് ചെയ്തത്. വിധി പുറപ്പെടുവിച്ച 2019 നവംബർ 9ന് ഡൽഹിയിലെ ഹോട്ടൽ താജ് മാൻസിങിൽ ചൈനീസ് ഭക്ഷണവും ഏറ്റവും മുന്തിയ വീഞ്ഞും കഴിച്ചെന്നാണ് ഗൊഗോയി 'ജസ്റ്റിസ് ഫോർ ദ ജഡ്ജ്' എന്ന ആത്മകഥയിൽ പറയുന്നത്.
അന്നത്തെ അത്താഴത്തെ കുറിച്ച് ഗൊഗോയി ആത്മകഥയിൽ എഴുതിയതിങ്ങനെ ''അയോധ്യ വിധിക്ക് ശേഷം സുപ്രിംകോടതി സെക്രട്ടറി ജനറൽ ഒന്നാം നമ്പർ കോടതിക്ക് പുറത്തുള്ള ജഡ്ജിമാരുടെ ഗാലറിയിൽ അശോക ചക്രത്തിന് താഴെ ഒരു ഫോട്ടോ സെഷൻ ഒരുക്കി. വൈകീട്ട് ഞാൻ എല്ലാ ജഡ്ജിമാരെയും ഹോട്ടൽ താജ് മാൻസിങ്ങിലേക്ക് കൊണ്ടുപോയി. ചൈനീസ് ഭക്ഷണം കഴിച്ച് അവിടുത്തെ ഏറ്റവും മികച്ച ഒരു കുപ്പി വീഞ്ഞും ഞങ്ങൾ പങ്കുവെച്ചു. കൂട്ടത്തിൽ ഏറ്റവും മുതിർന്നയാളെന്ന നിലയിൽ ഞാൻ തന്നെ ബില്ലും കൊടുത്തു.''
വിവാദമായ കേസിലെ വിധി ആഘോഷിക്കുന്നത് ഉചിതമാണോ എന്ന ചോദ്യത്തിന് അത് ആഘോഷമായിരുന്നില്ല എന്നാണ് ഗോഗോയി മറുപടി നൽകിയത് 'ആഘോഷമല്ല, ആഘോഷമല്ല. കൂട്ടുകാർക്കൊപ്പം ചിലപ്പോഴൊക്കെ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാൻ തോന്നില്ലേ' എന്നായിരുന്നു ഗൊഗോയിയുടെ ചോദ്യം.
വിധി പ്രകാരം നഷ്ടം സംഭവിച്ചവർക്ക് ഇത് അനുചിതമായി തോന്നില്ലേ എന്ന ചോദ്യത്തിന് ഗൊഗോയിയുടെ മറുപടി ഇങ്ങനെയായിരുന്നു 'എല്ലാ ജഡ്ജിമാരും നാല് മാസം അയോധ്യ വിധിക്കായി പണിയെടുത്തു. എന്റെ ജഡ്ജിമാർ കഠിനാധ്വാനം ചെയ്തു. അനുവദനീയമല്ലാത്തതായി ഞങ്ങൾ ചെയ്തു'
What’s with judges “celebrating” a verdict ?
— جُنی بھئیا (@juneymb) December 8, 2021
Means they wanted it to go a certain way ? What happened to justice ? pic.twitter.com/MS86zjr7Kt
രാജ്യസഭാ എംപിയായി രഞ്ജൻ ഗൊഗോയിയുടെ സഭയിലെ ഹാജർ 10 ശതമാനത്തിൽ താഴെ മാത്രമാണ് 'അവിടെ പോകുന്നത് വ്യക്തിപരമായി അത്ര സുഖകരമായി തോന്നിയില്ല. പകർച്ചവ്യാധി തുടരുകയാണ്. സാമൂഹിക അകലം പാലിക്കണമെന്ന മാനദണ്ഡമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. എനിക്ക് തോന്നുമ്പോൾ ഞാൻ രാജ്യസഭയിൽ പോകും. പ്രാധാന്യമുള്ള വിഷയങ്ങളിൽ സംസാരിക്കണമെന്ന് തോന്നുമ്പോൾ പോകും. നോമിനേറ്റഡ് അംഗമാണ് ഞാൻ. എനിക്ക് പാർട്ടി വിപ്പില്ല. ഞാൻ എൻറെ ഇഷ്ടപ്രകാരം പോകുന്നു, ഇഷ്ടപ്രകാരം വരുന്നു. ഞാൻ സ്വതന്ത്ര അംഗമാണ്' രഞ്ജൻ ഗൊഗോയി പറഞ്ഞു.
ആകിൽ ഖുറൈശിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള ശിപാർശ താൻ പിൻവലിച്ചത് ഭരണഘടനാ സ്ഥാപനങ്ങളുടെ ഏറ്റുമുട്ടൽ ഒഴിവാക്കാനായിരുന്നുവെന്ന് ഗൊഗോയി ആത്മകഥയിൽ ന്യായീകരിച്ചു. തനിക്കെതിരായ ലൈംഗികാരോപണ കേസ് പരിഗണിച്ച ബെഞ്ചിൽ താൻ ജഡ്ജിയാവാൻ പാടില്ലായിരുന്നുവെന്നും ഗൊഗോയ് പറഞ്ഞു 'ആ ബെഞ്ചിൽ എന്റെ സാന്നിദ്ധ്യം ഒഴിവാക്കാമായിരുന്നു. ഞാൻ അത് അംഗീകരിക്കുന്നു'. ആത്മകഥയുടെ പ്രകാശന ചടങ്ങിൽ ഗൊഗോയ് വിശദീകരിച്ചു.
റഫാൽ, അയോധ്യ കേസ് തുടങ്ങിയ കേസുകളിലെ വിധിന്യായങ്ങൾക്കുള്ള പ്രതിഫലമാണ് പാർലമെന്റ് സീറ്റെന്ന ആരോപണത്തിന് ഈ വിധികൾ തന്റേതല്ലെന്നും ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും രഞ്ജൻ ഗൊഗോയി ന്യായീകരിക്കുന്നു. രാജ്യസഭയിൽ താൻ രണ്ടാമതും എത്തിയേക്കാമെന്നും ഗൊഗോയി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."