കടയില്‍ സാധനം വാങ്ങാനെത്തിയ ബാലനെ പിടിച്ചു വെച്ച് മേല്‍വസ്ത്രമഴിപ്പിച്ചും മര്‍ദ്ദിച്ചും സയണിസ്റ്റ് പൊലിസ്; ഏതു നേരവും പൊട്ടാവുന്ന തോക്കിന് കീഴെയാണ് ഗസ്സന്‍ ജീവിതങ്ങള്‍
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോ ആണ്. അവനോടൊപ്പം മാതാവും സഹോദരനുമുണ്ടായിരുന്നു. പെട്ടെന്നാണ് ഇസ്‌റാലി പൊലിസ് കടയിലേക്ക് കയറി വരുന്നത്. അവര്‍ ഏഴോ എട്ടോ വയസ്സ് പ്രായം വരുന്ന ആ ബാലനെ തടഞ്ഞു വെക്കുന്നു. തള്ളുന്നു. അടിക്കുന്നു. ബലം പ്രയോഗിച്ച് അവന്റെ ടീഷര്‍ട്ട് ഊരുന്നു. പിന്നേയും അവനെ ബുദ്ധിമുട്ടിക്കുന്നു. പിന്നീട് അവര്‍ അവന്റെ ബനിയന്‍ കീറിക്കളയുന്നു. പിന്നീട് അവര്‍ ഇറങ്ങിപ്പോവുന്നു. പേടിച്ചരണ്ട കുഞ്ഞുങ്ങളേയും മാതാവിനേയും പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.
I am told that this footage is from Hebron, a couple of weeks ago.
— Daniel Seidemann (@DanielSeidemann) March 24, 2024
Nothing to be said. pic.twitter.com/LRXdBW5zxE
സംഭവം എന്ന് സംഭവിച്ചതാണെന്ന് വീഡിയോയില്‍ വ്യക്തമല്ല. ഒരു പക്ഷേ അത് ഈ യുദ്ധാരംഭത്തിനും ഏറെ മുന്‍പ് സംഭവിച്ചതാകാം. തോക്കുകള്‍ക്കും ഉപരോധങ്ങള്‍ക്കും നടുവില്‍ ഫലസ്തീന്‍ 'സൈ്വര്യമെന്ന്' പറയപ്പെടുന്ന ജീവിതം നയിച്ചിരുന്നപ്പോഴത്തേതാകാം. എപ്പോഴത്തേതായിരുന്നാലും അവരുടെ ജീവിതെ ഇങ്ങനെയാണ്. പതിറ്റാണ്ടുകളായി ഏത് നേരവും തങ്ങള്‍ക്കുമേല്‍ ചിതറിത്തെറിച്ചേക്കാവുന്നൊരു വെടിയുണ്ടക്കു കീഴിലാണ് അവര്‍ കഴിഞ്ഞിരുന്നത്. എവിടെ വെച്ചും ഒരു കൈവിലങ്ങ് തങ്ങളെ തേടിയെത്തുമെന്ന ഉറപ്പിലാണ് ഭയപ്പാടുകളെ മാറ്റിവെച്ച് അവരവിടെ ജീവിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."