HOME
DETAILS
MAL
സെക്കന്‍ഡ് ഹാന്റ് വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? തട്ടിപ്പില്‍ വീഴല്ലേ.. സ്വയം ബോധ്യപ്പെടാം, എല്ലാ വിവരങ്ങളും വിരല്‍തുമ്പില്‍
backup
December 10 2021 | 09:12 AM
സെക്കന് ഹാന്റ് വാഹനങ്ങള്‍ക്ക് ഏറെ ഡിമാന്റുള്ള കാലമാണ്. പല സൈറ്റുകള്‍ വഴിയും ഡീലര്‍മാര്‍ വഴിയും വാഹനം അന്വേഷിക്കുന്നവരാണ് അധികവും.വാഹനം വാങ്ങുന്നതിന് മുന്‍പ് പല സംശയങ്ങളുമുണ്ടാകും. വില്ക്കുന്നവര് പറയുന്ന കാര്യങ്ങള്‍ പാടെ വിശ്വസിച്ച് വാഹനം വാങ്ങി ചതിക്കപ്പെടുന്നവര്‍ കുറച്ചല്ല. വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് സംബന്ധിച്ച വിവരമാണ് ഒട്ടുമിക്ക ആളുകള്‍ക്കും ആവശ്യം. ഇന്‍ഷൂറന്‍സ് അടച്ചതാണോ എന്ന് ഇനിമുതല്‍ ആര്‍ക്കും സ്വയം മനസിലാക്കാം. ഓണ്‍ലൈനില്‍ വാഹനത്തെ സംബന്ധിച്ചുള്ള ചില വിവരങ്ങള്‍ നല്കിയാല് മാത്രം മതി.
ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് വിവരങ്ങള്‍ അറിയാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
- .http://www.uiic.in/vahan/iib_query.jsp ബ്രൗസ് ചെയ്യുക
- വെഹിക്കിള്‍ രജിസ്റ്റര്‍ നമ്പര്‍, ചേസ് നമ്പര്‍, എന്ജിന് നമ്പര്‍, എന്നിവ നല്‍കുക
- സബ്മിറ്റ് ചെയ്യുക.
- പിന്നാലെ പോളിസി നമ്പര്‍, പോളിസി സ്റ്റാറ്റസ്, പോളിസി കാലാവധി, പോളിസിയുടെ കാലാവധി തീരുന്ന സമയം എന്നിവ അറിയാന്‍ സാധിക്കും.
- കൂടാതെ വാഹനം മുന്‍പ് ഇടിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിന് സഹായകമായ ക്ലെയിം വിവരങ്ങള്‍ അറിയാനും സംവിധാനമുണ്ട്
- ക്ലെയിമിനായി അപേക്ഷിച്ച വര്‍ഷം, ക്ലെയിമിനുള്ള കാരണമെന്ത്?, മൊത്തം നഷ്ടം എത്ര? തുടങ്ങിയ കാര്യങ്ങളും അറിയാന്‍ സാധിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."