ആരും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ല, വ്യക്തിപരമായ വിമര്‍ശനങ്ങള്‍ തിരുത്തേണ്ടതുണ്ട്: സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം: ആരും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എന്നാല്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഇന്നലെ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടന്ന വഖഫ് സംരക്ഷണ റാലിയോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായി മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്നാണ് സാദിഖലി തങ്ങളുടെ വിശദീകരണം.
ഇന്നലെ കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ പ്രസംഗിച്ചവരില്‍ നിന്നും ചില വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വന്നത് ന്യായീകരിക്കുന്നില്ല, അത്തരം പരാമര്‍ശത്തില്‍ ഖേദമുണ്ട്. തിരുത്തേണ്ടതുമുണ്ട്. ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താന്‍ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."