മലയാളി വ്യോമസേന ഉദ്യോഗസ്ഥന് എ.പ്രദീപിന് ഇന്ന് യാത്രാമൊഴി; സംസ്കാരം തൃശൂരിലെ വീട്ടുവളപ്പില്‍
തൃശൂര്‍: ഹെലികോപ്ടര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട ഏക മലയാളി വ്യോമസേന ഉദ്യോഗസ്ഥന് എ.പ്രദീപിന്റെ സംസ്കാരം ഇന്ന് നടക്കും. ജന്മനാടായ തൃശൂര്‍ പുത്തൂരിലെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം നടക്കുക. രാവിലെ ഏഴു മണിയോടെ ഡല്‍ഹിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും. രാവിലെ 11 മണിയോടെ സുലൂര്‍ വ്യോമതാവളത്തിലെത്തിക്കും.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരിക്കും റോഡ് മാര്‍ഗം തൃശൂര്‍ പുത്തൂരിലെത്തിക്കുക. പ്രദീപ് പഠിച്ച പുത്തൂര്‍ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകിട്ടോടെയായിരിക്കും അന്ത്യചടങ്ങുകള്‍ നടക്കുക. വീട്ടുവളപ്പില്‍ സംസ്കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂര്‍ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു. ഏഴു വയസ്സുകാരന് ദക്ഷിണ് ദേവ്, രണ്ടു വയസ്സുള്ള ദേവപ്രയാഗ് എന്നിവരാണ് പ്രദീപിന്റെ മക്കള്‍. തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് 37 കാരനായ പ്രദീപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."