പാര്ട്ടിക്കാര് അനാവശ്യ ഇടപെടല്‍ നടത്തരുത്; ഭരണത്തുടര്‍ച്ചയുണ്ടായ സംസ്ഥാനങ്ങളില്‍ ഭരണം കളഞ്ഞത് പാര്‍ട്ടി പ്രവര്‍ത്തകര്‍, ഇനി അനുവദിക്കില്ലെന്നും മുഖ്യമന്ത്രി
കണ്ണൂര്‍: ഭരണത്തില്‍ പാര്ട്ടിക്കാര് അനാവശ്യ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ അത്തരം ഇടപെടുകള്‍ ഇനി അനുവദിക്കില്ലെന്നും സി.പി.എം പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണത്തുടര്‍ച്ചയുണ്ടായ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭരണം കയ്യാളി എന്ന ആരോപണമുണ്ടായതാണ്. ഇപ്പോള്‍ കേരളത്തിലും ഭരണത്തുടര്‍ച്ച ഉണ്ടായിരിക്കുന്നു. അത് നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബംഗാളിലേയും ത്രിപുരയിലേയും അനുഭവം ഓര്‍മ്മിപ്പിച്ച് അദ്ദേഹം വ്യക്തമാക്കി.
ബംഗാളിലേയും ത്രിപുരയിലേയും സി.പി.എം തകര്‍ച്ചകൂടി ചൂണ്ടിക്കാണിച്ചായിരുന്നു പരാമര്‍ശം. പോലിസ് സ്റ്റേഷനുകളിലേക്ക് അനാവശ്യമായി വിളിക്കരുത്, തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തില്‍ ഇടപെടരുത് തുടങ്ങിയ കാര്യങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."