HOME
DETAILS

കോഴിക്കോട് ഉൾപ്പെടെ 25 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കും

  
backup
December 11 2021 | 07:12 AM

354102-16814


ന്യൂഡൽഹി
അടുത്ത മൂന്ന് വർഷം കൊണ്ട് രാജ്യത്തെ 25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കാൻ തീരുമാനം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളാണ് സ്വകാര്യവൽക്കരിക്കുന്നത്. കോഴിക്കോട് വിമാനത്താവളവും ഇതിലുൾപ്പെടും. കേന്ദ്രസർക്കാരിൻ്റെ ആസ്തി വിറ്റഴിക്കൽ പദ്ധതി (നാഷനൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ)യിലുൾപ്പെടുത്തി 2022 മുതൽ 2015 വരെയുള്ള കാലയളവിലാണ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുകയെന്ന് വ്യോമയാന സഹമന്ത്രി വി.കെ സിങ് ലോക്സഭയിലറിയിച്ചു.
കോഴിക്കോടിന് പുറമെ ഭുവനേശ്വർ, വാരണാസി, അമൃത് സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, റായ്പൂർ, കോയമ്പത്തൂർ, നാഗ്പൂർ, പട്ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ, തിരുപ്പതി, ഹൂബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പൂർ, ഡെറാഡൂൺ, രാജമുണ്ട്രി എന്നീ വിമാനത്താവളങ്ങളും സ്വകാര്യവൽക്കരിക്കും.
2019-20 സാമ്പത്തിക വർഷത്തിൽ നാലു ലക്ഷത്തിലേറെ പേർ യാത്ര ചെയ്ത വിമാനത്താവളങ്ങളാണ് സ്വകാര്യവൽക്കരണത്തിനായി പരിഗണിച്ചത്. തിരുച്ചിറപ്പള്ളി ഉൾപ്പെടെ 13 വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാകും പ്രവർത്തിക്കുക. പദ്ധതി നടപ്പിൽവന്നാലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് തന്നെയാകും ഈ വിമാനത്താവളങ്ങളുടെ ഉടമസ്ഥത. അഹമ്മദാബാദ്, ജെയ്പൂർ, ലഖ്നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗളൂരു എന്നീ ആറ് വിമാനത്താവളങ്ങൾ നിലവിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് പ്രവർത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുണ്ടാ നേതാവ് സീസിങ് രാജയെ പൊലിസ് വെടിവെച്ച് കൊന്നു; ഒരാഴ്ചക്കിടെ തമിഴ്‌നാട്ടിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽ കൊല

National
  •  3 months ago
No Image

'സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ' പിവി അന്‍വറിനുള്ള പിന്തുണ ആവര്‍ത്തിച്ച് അഡ്വ. യു.പ്രതിഭ എം.എല്‍.എ  

Kerala
  •  3 months ago
No Image

തുടരെ തുടരെ അപകടങ്ങൾ; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സും അപകടത്തിൽപെട്ടു, എം.സി റോഡിൽ ഗതാഗതകുരുക്ക് 

Kerala
  •  3 months ago
No Image

അർജുനായി തിരച്ചിൽ ഇന്നും തുടരും; നാവികസേന ഇന്നെത്തും, കണ്ടെത്തിയ അസ്ഥി ഡി.എൻ.എ പരിശോധനയ്ക്ക് അയക്കും

Kerala
  •  3 months ago
No Image

പിണറായിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർചിത്രം മാറ്റി പി.വി അൻവർ; ഇനി ജനത്തിനൊപ്പം, അതൃപ്തി പുകയുന്നു

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Weather
  •  3 months ago
No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago