HOME
DETAILS
MAL
ബിപിൻ റാവത്തിനെതിരേ അപകീർത്തി പരാമർശം; ഗുജറാത്തിൽ ഒരാൾ അറസ്റ്റിൽ
backup
December 11 2021 | 09:12 AM
ഹെലികോപ്ടർ അപകടത്തിൽ ദാരുണാന്ത്യം നേരിട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ ഒരാൾ ഗുജറാത്തിൽ അറസ്റ്റിലായി. ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ ശിവഭായ് റാം എന്ന 44കാരനെ അഹമ്മദാബാദ് സൈബർ ക്രൈം സെൽ ആണ് അറസ്റ്റ് ചെയ്തത്. അതേസമയം സമൂഹ മാധ്യമ പോസ്റ്റിൻ്റെ ഉള്ളടക്കം പൊലിസ് പുറത്തു വിട്ടിട്ടില്ല. അംറേലി ജില്ലയിലെ ബൈറായ് സ്വദേശിയാണ് പ്രതി. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമം (153 എ), മതവികാരം വ്രണപ്പെടുത്തുന്ന പ്രവർത്തനങ്ങൾ (295 എ) എന്നിവ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അഹമ്മദാബാദ് അസി. കമ്മിഷണർ ജിതേന്ദ്ര യാദവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."