പാര്‍ട്ടി കോടതിയും ഫത്‌വ പുറപ്പെടുവിച്ച് വിചാരണയും ക്രൂര കൊലപാതകവും സി.പി.എമിന്റെ മുഖമുദ്ര, ലീഗിനെതിരേയുള്ള എളമരം കരീമിന്റെ താലിബാന്‍ ആരോപണത്തിന് മറുപടിയുമായി യൂത്ത് ലീഗ്
കോഴിക്കോട്: പാര്‍ട്ടി കോടതിയും ഫത്‌വ പുറപ്പെടുവിച്ച് വിചാരണയും ക്രൂര കൊലപാതകവും സി.പി.എമിന്റെ മുഖമുദ്രയാണെന്ന് യൂത്ത്‌ലീഗ്.
ലീഗിനെതിരേയുള്ള എളമരം കരീമിന്റെ താലിബാന്‍ ആരോപണത്തിന് മറുപിടിയുമായി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍ രംഗത്ത്.
മുസ്ലിം ലീഗ് രാഷ്ട്രീയ പ്രസ്ഥാനമാണെങ്കില്‍ താലിബാനെ പോലെ പെരുമാറുകയും രാഷ്ട്രീയവേദികളില്‍ മതവിധി അനുസരിച്ചുള്ള ഫത്വകള്‍ പുറപ്പെടുവിക്കയും ചെയ്യുന്ന ശൈലി ഉപേക്ഷിക്കണമെന്ന് എളമരം കരിം സി.പി.എമ്മിന്റെ ഫേസ് ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഇടതുപക്ഷത്തിന്റെ താലിബാന്‍ സ്വഭാവും എണ്ണിപ്പറ്റഞ്ഞ് ഫൈസല്‍ ബാഫഖി തങ്ങള്‍ രംഗത്ത് എത്തിയത്.
രാഷ്ട്രീയ ഉത്തരങ്ങള്‍ ഇല്ലാതാവുമ്പോള്‍ സംഘ്പരിവാര്‍ ഉപയോഗിക്കുന്ന ആയുധമാണ് താലിബാന്‍ പ്രയോഗമെന്നും മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷട്രീയവും മതപരവുമായ ബൗദ്ധികവുമായ മുന്നേറ്റത്തെ ചെറുക്കാന്‍ അനായാസം ഉപയോഗിക്കുന്ന പുതിയ പദാവലിയാണ് താലിബാനിസമെന്നും തങ്ങള്‍ പറയുന്നു. വഖ്ഫ് സംരക്ഷിക്കാനും നിരീശ്വര പ്രസ്താനങ്ങളിലേക്കുള്ള കൂടുമാറ്റം തടയാനും ലീഗ് ശ്രമിച്ചപ്പോള്‍ ഉത്തരം പറയാന്‍ കഴിയാതെ വന്ന ഇടതുപക്ഷത്തിന്റേയും ആയുധമായി ഇപ്പോള്‍ താലിബാനിസം മാറിയിരിക്കുന്നു.
എളമരം കരീം എം.പി ലീഗിനെതിരേ സി.പി.എമിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ഉന്നയിച്ച താലിബാന്‍ ആരോപണം ശരിക്കും ചേരുക ആ പാര്‍ട്ടിക്കു തന്നെയായിരിക്കുമെന്നും തങ്ങള്‍ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
രാഷ്ട്രീയ ഉത്തരങ്ങള്‍ ഇല്ലാതാവുമ്പോള്‍ സംഘ്പരിവാര്‍ ഉപയോഗിക്കുന്ന ആയുധമാണ് താലിബാന്‍ പ്രയോഗം. മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷട്രീയവും മതപരവുമായ ബൗദ്ധികവുമായ മുന്നേറ്റത്തെ ചെറുക്കാന്‍ അനായാസം ഉപയോഗിക്കുന്ന പുതിയ പദാവലിയാണ് താലിബാനിസം. വഖ്ഫ് സംരക്ഷിക്കാനും നിരീശ്വര പ്രസ്താനങ്ങളിലേക്കുള്ള കൂടുമാറ്റം തടയാനും ലീഗ് ശ്രമിച്ചപ്പോള്‍ ഉത്തരം പറയാന്‍ കഴിയാതെ വന്ന ഇടതുപക്ഷത്തിന്റേയും ആയുധമായി ഇപ്പോള്‍ താലിബാനിസം മാറിയിരിക്കുന്നു. എളമരം കരീം എം.പി ലീഗിനെതിരേ സി.പി.എമിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്് പേജിലൂടെ ഉന്നയിച്ച താലിബാന്‍ ആരോപണം ശരിക്കും ചേരുക ആ പാര്‍ക്കു തന്നെയായിരിക്കും.
താലിബാന്‍ സ്വഭാവം സി.പി.എം പ്രവര്‍ത്തനം എന്നീ ക്രമത്തില്‍
1-സ്വന്തം പാര്‍ട്ടി കോടതി (സി.പി.എമിന് പാര്‍ട്ടി കോടതിയുണ്ടെന്നാണ് മുന്‍ വനിതാ കമ്മീഷന്‍ ജോസഫൈന്‍ പറഞ്ഞത്)
2-ഫത്‌വയും ക്രൂരമായ കൊലപാതകവും (അരിയില്‍ ശുക്കൂറിനെ പാര്‍ട്ടി കോടതിയുടെ ഫതവ പ്രകാരം പരസ്യമായി വിചാരണ ചെയ്തു വെട്ടിക്കൊന്നു)
3-ആശയങ്ങളോട് വിയോജിക്കുന്നവരെ ഇല്ലാതാക്കുക (സി.പി.എമിനോട് വിയോജിച്ചതിന്റെ പേരില്‍ ടി.പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്നു)
4-അപരമതവിധ്വേഷവും വെറുപ്പും പരത്തുക (ഇരുപത് വര്‍ഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കും,അതിന് അമുസ്ലീങ്ങളെ വിവാഹം കഴിച്ച് മുസ്ലീം കുട്ടികളെ ഉണ്ടാക്കും-വി.എസ്)
5-സത്രീവിരുദ്ധത (പി.കെ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിക്കാന്‍ പോയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസിനെ കുറിച്ച് എ വിജയരാഘവന്റെ അപവാദം)
6-വഞ്ചന-(സി.എ.എക്കെതിരേ സമരം ചെയ്തതിന്റെ പേരില്‍ ചാര്‍ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ്, കേസ് ഇതുവരെ പിന്‍വലിച്ചിട്ടില്ല)
7-വര്‍ഗീയത പ്രചരിപ്പിക്കുക (ഹസനും അമീറും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് ഇനി യു.ഡി.എഫിനെ നയിക്കാന്‍ പോവുന്നതെന്ന് വിജയരാഘവന്‍, യു.ഡി.എഫ് നേതൃത്വം മുസ്‌ലിം ലീഗ് ഏറ്റെടുക്കാന്‍ പോകുന്നു- മുഖ്യമന്ത്രി പിണറായി)
8-മറ്റു പാര്‍ട്ടിയുടെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുക (യു.ഡി.എഫിന് നേതാക്കള്‍ ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ കാണാന്‍ വന്നത് മതേതര കേരളത്തിന് വലിയ ഭീഷണിയാണെന്ന വിജയരാഘവന്‍)
9-എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കരിനിയമം ചുമത്തുക( അലന്‍, ത്വാഹാ എന്നി ചെറുപ്പക്കാര്‍ക്ക് യു.എ.പി.എ, മഅ്ദനിയെ പിടിച്ചു കര്‍ണാടക പൊലീസില്‍ ഏല്‍പിച്ചത് ഭരണ നേട്ടം)
10-ഇഷ്ടക്കാര്‍ എന്തു ചെയ്താലും നടപടിയുണ്ടാവില്ല (തലശ്ശേരിയില്‍ പള്ളി തകര്‍ക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച സംഘപരിവാറിനെതിരേ കേസില്ല, തലശ്ശേരിയില്‍ 144 പ്രഖ്യാപിച്ചിട്ടും റാലി നടത്തി പ്രതിഷേധിച്ച സംഘപരിവാറിനെതിരെ കേസില്ല, കോഴിക്കോട് ലീഗ് റാലിക്കെതിരെ കേസ്, കണ്ണൂര്‍ സി.പി.എം സമ്മേളനത്തിനെതിരേ കേസ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."