കേരള നവോത്ഥാന ചരിത്രത്തില്‍ ഒട്ടേറെ സംഭാവനകള്‍ ചെയ്ത സമൂഹമാണ് ഈഴവ സമുദായം; കെ.എം ഷാജിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റ്
തിരുവനന്തപുരം: മലബാറിലെ ഈഴവര്‍ കൊല്ലാനും ചാകാനും നടക്കുന്നവരാണെന്ന മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ പ്രസ്താവനയില്‍ പ്രതിഷേധവുമായി
എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റ്. കോഴിക്കോട് കടപ്പുറത്ത് 9ന് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിലായിരുന്നു കെ.എം ഷാജിയുടെ പ്രസംഗം.
അതിശക്തമായി ഞങ്ങള്‍ പ്രതിഷേധിക്കുന്നെന്നും മലബാറിലായാലും തിരുവിതാംകൂറിലായാലും മധ്യതിരുവിതാംകൂറിലായാലും കേരള നവോത്ഥാന ചരിത്രത്തില്‍ ഒട്ടേറെ സംഭാവനകള്‍ ചെയ്ത സമൂഹമാണ് ഈഴവ സമുദായമെന്നും എസ്.എന്‍.ഡി.പി യുവജനസംഘടന പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം...
മലബാറിലെ ഈഴവര്‍ കൊല്ലാനും ചാകാനും നടക്കുന്നവരാണെന്ന മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ പ്രസ്താവനയില്‍ അതിശക്തമായി ഞങ്ങള്‍ പ്രതിഷേധിക്കുന്നു.
മലബാറിലായാലും തിരുവിതാംകൂറിലായാലും മധ്യതിരുവിതാംകൂറിലായാലും കേരള നവോത്ഥാന ചരിത്രത്തില്‍ ഒട്ടേറെ സംഭാവനകള്‍ ചെയ്ത സമൂഹമാണ് ഈഴവ സമുദായം.
ശ്രീനാരായഗുരുദേവനും സഹോദരന്‍ അയ്യപ്പനും കുമാരനാശാനും ഡോക്ടര്‍ പല്‍പ്പുവും സി. കേശവനും തുടങ്ങി ഇങ്ങേയറ്റം ഇന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ആ നവോത്ഥാന മൂല്യങ്ങള്‍ക്കായി പോരാടിയവരാണ്.
മുസ്ലിം സമുദായത്തിന്റെ അപ്പോസ്തലന്‍ എന്ന് സ്വയം ഭാവിച്ച് മുസ്ലിം ജനവിഭാഗത്തെയാകെ വഞ്ചിച്ച ചോരയൂറ്റിക്കുടിച്ച് കാറും ബംഗ്‌ളാവുമൊക്കെയായി ജീവിച്ചു പോരുന്ന കെ.എം. ഷാജിക്ക് അതിനെകുറിച്ച് അറിവില്ലായിരിക്കാം.
കൂലിക്ക് കിട്ടുന്ന മൈക്കിന്റെ മുന്നില്‍ വന്നു വിസര്‍ജ്ജ്യം ഛര്‍ദ്ദിക്കുന്നതിന് വലിയ പണിയൊന്നുമില്ല ഷാജീ.
വീട്ടുകാര്‍ പഠിക്കാന്‍ വിട്ടപ്പോള്‍ പഠിക്കണം.
അല്ലാതെ മാങ്ങയും തേങ്ങയും എറിയാന്‍ നടന്നാല്‍ ചരിത്രത്തെ കുറിച്ച് വലിയ പിടിയൊന്നും കാണില്ല.
പ്രസംഗ സ്റ്റേജിനു മുന്നില്‍ തടിച്ചുകൂടിയ താങ്കളുടെ അണികള്‍ താങ്കള്‍ എന്ത് വിവരക്കേട് വിളിച്ചു പറഞ്ഞാലും കയ്യടിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് താങ്കള്‍ക്ക് എന്തും വിളിച്ചുപറയാമെന്നു ധരിക്കരുത്.
ഒന്നര ജില്ലയിലെ ആളുകളെ ബിരിയാണിയും മറ്റും കൊടുത്ത് നട്ടുച്ചയ്ക്ക് ജയ് വിളിക്കാന്‍ കടപ്പുറത്ത് വണ്ടി വിളിച്ച് എത്തിക്കുന്നത് താങ്കള്‍ ഉള്‍പ്പടെയുള്ളവരെ വിവരക്കേടുകള്‍ക്ക് കയ്യടിക്കാന്‍ ആണല്ലോ ?
പക്ഷെ കേരളത്തില്‍ മുഴുവന്‍ ജനങ്ങളും അത്തരക്കാര്‍ ആണെന്നുള്ള ധാരണ ഷാജിക്കുണ്ടോ ?
ഉണ്ടെങ്കില്‍ അത് മാറ്റിയെക്കൂ എന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ..
ഇപ്പോള്‍ പ്രത്യേകിച്ച് വലിയ പണിയൊന്നും ഇല്ലാത്തതുകൊണ്ട് നാട്ടില്‍ കിട്ടാവുന്ന ചരിത്ര പുസ്തകങ്ങള്‍ ഒക്കെ വാങ്ങി വായിച്ച് അറിവ് കൂട്ടാവുന്നതേയുള്ളൂ.
സ്വന്തം സമുദായത്തിന്റെ പേരുംപറഞ്ഞു അടിച്ചുമാറ്റിയ കോടികള്‍ കയ്യിലുള്ളതുകൊണ്ട് തന്നെ ജോലിക്ക് പോയി സമയം കളയേണ്ടല്ലോ ?
ആ സമയത്ത് കൂടി ചരിത്ര പഠനം നടത്തി പൊതുസമൂഹത്തിലേക്കിറങ്ങുക.
ആ ചരിത്രത്തില്‍ ഈഴവ പോരാളികളുടെ നാമം എന്നും തങ്കലിപികളില്‍ തന്നെയാവും എഴുതിയിട്ടുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."