HOME
DETAILS
MAL
മന്ത്രി മുഹമ്മദ് റിയാസിനെതിരെ മോശം പരാമര്‍ശം; അബ്ദുറഹ്മാന് കല്ലായിക്കെതിരെ പൊലിസ് കേസെടുത്തു
backup
December 11 2021 | 13:12 PM
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെ മോശം പരാമര്‍ശം നടത്തിയ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായിക്കെതിരെ പൊലിസ് കേസെടുത്തു. പരപ്പനങ്ങാടി സ്വദേശി മുജീബ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് വെള്ളയില്‍ പൊലിസ് കേസെടുത്തത്.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞദിവസം കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു റിയാസിനെതിരെയുള്ള പരാമര്‍ശം. തുടര്‍ന്നുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന്് അബ്ദുറഹ്മാന് കല്ലായി ഖേദം പ്രകടിപ്പിക്കുകയും തിരുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."