HOME
DETAILS
MAL
സുരക്ഷാസേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം;അമിത് ഷാ മാപ്പു പറയണമെന്നാവശ്യപ്പെട്ട് കൂറ്റന്‍ പ്രതിഷേധം
backup
December 11 2021 | 14:12 PM
മോണ്‍: സുരക്ഷാസേനയുടെ വെടിയേറ്റ് നാഗാലാന്‍ഡില്‍ പതിനാലു ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പു പറയണമെന്നാവശ്യപ്പെട്ട് കൂറ്റന്‍ പ്രതിഷേധം.
പ്രതിഷേധ പ്രകടനത്തില്‍, അമിത് ഷായുടെ കോലം കത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ തെറ്റായതും കെട്ടിച്ചമച്ചതുമായ പ്രസ്താവനയാണ് നടത്തിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം. സായുധ സേന പ്രത്യേക അധികാര നിയമം പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
അമിത് ഷായുടെ പാര്‍ലമെന്റിലെ പ്രസ്താവന ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രസ്താവന ഉടന്‍ പിന്‍വലിച്ചു അദ്ദേഹം മാപ്പു പറയണം.' സമരസമിതി നേതാവ് ഹോനാങ് കോന്യാക് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."