HOME
DETAILS
MAL
വോള്‍വ്സിനെ ഒരുഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി
backup
December 11 2021 | 15:12 PM
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് ജയം. വോള്‍വ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്.
സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റഹീം സ്റ്റര്‍ലിങ്ങാണ് വിജയ ഗോള്‍ നേടിയത്. 66-ാം മിനിറ്റിലെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് സ്റ്റെര്‍ലിങ് ടീമിനായി വല ചലിപ്പിച്ചത്. വോള്‍വ്സിന്റെ മൗട്ടിന്യോയുടെ കൈയില്‍ പന്തുതട്ടിയതിനെത്തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
ഈ വിജയത്തോടെ 16 മത്സരങ്ങളില്‍ നിന്ന് 12 വിജയവുമായി സിറ്റി ഒന്നാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."