മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; ബിറ്റ് കോയിന്‍ നിയമവിധേയമാക്കിയെന്ന് ട്വീറ്റ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @narendramodi എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ ബിറ്റ്‌കോയ്ന്‍ നിയമാനുസൃതമാക്കിയെന്നും സര്‍ക്കാര്‍ 500 ബിറ്റ്‌കോയ്ന്‍ വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് എന്നുമായിരുന്നു ഹാക്ക് ചെയ്യപ്പെട്ടശേഷമുള്ള ട്വീറ്റ്. അക്കൗണ്ട് ഹാക്ക് ചെയ്തത് ജോണ്‍ വിക്ക് എന്ന ആളാണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു.
സംഭവം ട്വിറ്ററിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ഉടനെ തന്നെ ട്വീറ്റ് പിന്നീട് റിമൂവ് ചെയ്തതായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ട് അറിയിച്ചു.ബിറ്റ്‌കോയ്ന്‍ സംബന്ധിച്ച ട്വീറ്റ് അവഗണിക്കണമെന്നും പ്രധാനമന്ത്രി ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു.
രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ ട്വീറ്റ് വ്യാപകമായി ഷെയര്‍ ചെ ചെയ്തിരുന്നു. ഇതിനുശേഷമാണ് ട്വിറ്ററിന് ഔദ്യോഗിക പരാതി നല്‍കി അൗണ്ട് തിരിച്ചുപിടിച്ചത്.
സംഭവത്തില്‍ ഉന്നതതല അന്വേഷണം നടക്കും. ഇതിനു മുമ്പ് 2020 സെപ്റ്റംബറില്‍ മോദിയുടെ സ്വകാര്യ വെബ്‌സൈറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്ന് ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഹാക്കര്‍ പോസ്റ്റ് ചെയ്തിരുന്നത്.
The Twitter handle of PM @narendramodi was very briefly compromised. The matter was escalated to Twitter and the account has been immediately secured.
— PMO India (@PMOIndia) December 11, 2021
In the brief period that the account was compromised, any Tweet shared must be ignored.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."