വരുമോ കടല്‍പ്പാത
കണ്ണൂര്‍: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പയ്യാമ്പലം ബീച്ചില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ നിര്‍മിക്കാനിരുന്ന കടല്‍പാതയുടെ നിര്‍മാണത്തിന് വീണ്ടും ജീവന്‍ വയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാരികളും ജില്ലാ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും. 2012ല്‍ കടല്‍പാതയുടെ നിര്‍മാണം തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ പിന്നീട് പദ്ധതി കടലാസിലൊതുങ്ങി. നാളിതുവരെയായി ഇതില്‍ മാറ്റമില്ലാത്ത സ്ഥിതി തുടര്‍ന്നതോടെയാണ് ഡി.ടി.പി.സി മുന്‍കൈ എടുത്ത് പുതിയ പ്രൊജക്ട് തയ്യാറാക്കിയത്. അഞ്ചു കോടി ചെലവില്‍ 1000 മീറ്റര്‍ നീളത്തിലുള്ളതാണ് പുതിയ പദ്ധതി. ഒരു മാസം മുമ്പേ പ്രൊജക്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നു.
നേരത്തെ കടല്‍പാതയ്ക്കു അനുവദിക്കപ്പെട്ട തുക പുതിയ പദ്ധതിക്കായി വിനിയോഗിക്കണമെന്നും പ്രവൃത്തിയുടെ ചുമതല ഡി.ടി.പി.സി വഹിക്കുമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ 2.3കോടി രൂപ ചെലവില്‍ 500 മീറ്റര്‍ നീളത്തില്‍ പാത നിര്‍മിക്കാമെന്നാണ് അന്നു തീരുമാനിച്ചത്. എന്നാല്‍ കരാറുകാരന്റെ മെല്ലെപോക്ക് നയം പദ്ധതി അവതാളത്തിലാക്കി. ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം പ്രസ്തുത കരാറുകാരനു നേരത്തെ നടത്തിയ പ്രവര്‍ത്തികളുടെ ബില്ലുകള്‍ നല്‍കാത്തതാണ് പ്രവൃത്തി തടസ്സപ്പെടുത്തിയത്. പിന്നീട് റീ ടെന്‍ഡര്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും ഇതേ കരാറുകാരന്‍ തന്നെ പ്രവൃത്തി ഏറ്റെടുക്കുകയായിരുന്നു. ഇതിനായി ഉപകരണങ്ങളും മറ്റും പദ്ധതി പ്രദേശത്ത് എത്തിച്ചിരുന്നു.
എന്നാല്‍ പിന്നെയും പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിരവധി തവണ ജില്ലാ വികസന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടും ഹാര്‍ബര്‍ വകുപ്പ് പദ്ധതിയെ കൈയൊഴിയുന്ന സ്ഥിതിയായിരുന്നു. ഇതോടെയാണ് ഡി.ടി.പി.സി പുതിയ പ്രൊജക്ട് തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ വയലപ്ര പരപ്പ്, ചൂട്ടാട് ബീച്ച്, പാലക്കയംതട്ട് തുടങ്ങിയ പ്രവൃത്തികള്‍ ഡി.ടി.പി.സി മുന്‍കൈയെടുത്ത് വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിരുന്നു.
ഇതേരീതിയില്‍ പയ്യാമ്പലം കടല്‍പാതയും നിര്‍മിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാത്തിലാണ് ഡി.ടി.പി.സി.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."