'അവരെ ഖബറടക്കുകയെങ്കിലും ചെയ്യട്ടെ ഞങ്ങള്‍' പ്രിയപ്പെട്ടവരുടെ മയ്യത്തെങ്കിലും ഒന്ന് കാണാന്‍ കൊതിച്ച് കശ്മീര്‍ ജനത
നവംബറിലെ ഒരു വൈകുന്നേരം. ഇടമുറിയാതെ പെയ്യുന്ന മഞ്ഞും മരംകോച്ചുന്ന തണുപ്പും ഒന്നും വകവെക്കാതെ കുറച്ചു പേര്‍ കാത്തിരിക്കുകയാണ്. പുറത്ത് മഞ്ഞ് മൂടുന്നതോ കൈകാലുകള്‍ മരവിുക്കുന്നതചോഒന്നും അവരറിയുന്നില്ല. അത്രക്കേറെയുണ്ട് അവരുടെ ഉള്ളം പതക്കുന്ന സങ്കടച്ചൂട്. രണ്ട് മയ്യിത്തുകള്‍ക്കു (മൃതദേഹങ്ങള്‍) വേണ്ടിയാണവരുടെ കാത്തിരിപ്പ്. അല്‍ത്താഫ് ഭട്ടിന്റെയും മുദ്ദസ്സിര്‍ ഗുലിന്റേയും. അവരെ വീണ്ടും ഖബറടക്കാനുള്ള കാത്തിരിപ്പ്. വീണ്ടും എന്ന് പറഞ്ഞതിന് കാരണമുണ്ട്. ഒരിക്കല്‍ കുഴിച്ചു മൂടിയതാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ.
ഗുല്‍, തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നതായും സൈന്യം പറയുന്നു. എന്നാല്‍, ഇരുവരെയും ഏറ്റുമുട്ടലില്‍ സൈന്യം മനുഷ്യകവചമായി (ഹ്യൂമന്‍ ഷീല്‍ഡ്) ഉപയോഗിച്ചുവെന്ന് അവരുടെ കുടുംബങ്ങള്‍ പറയുന്നു. നിരവധി പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് അവരുടെ മൃതദേഹങ്ങള്‍ കുഴി തുറന്ന് എടുക്കാന്‍ അധികാരികള്‍ സമ്മതിച്ചത്.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ഈ നാടിന്റെ അവസ്ഥ ഇതാണ്. ഏത് നിമിഷവും തങ്ങള്‍ക്കു മേല്‍ വന്ന് പതിച്ചേക്കാവുന്നൊരു മരണം പതിഞ്ഞിരുപ്പുണ്ട് ഇവിടുത്തെ പൈന്‍ കാടുകളില്‍. ഏത് നിമിഷവും ഒരു വെടിയുണ്ട് തങ്ങള്‍ക്കുമേല്‍ പതിച്ചേക്കാമെന്നൊരു ഭീതിയുടെ മറപറ്റിയാണ് ഇവിടുത്തെ ബാല്യം ജീവിക്കുന്നത്.
' കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ഞങ്ങളിലൊരാള്‍ക്കും നീതി ലഭ്യമായിട്ടില്ല. പിന്നെ ഞങ്ങള്‍ മാത്രമായി എന്തിനത് പ്രതീക്ഷിക്കണം' ഭട്ടിന്റെ മൂത്ത സഹോദരന്‍ പറയുന്നു.
മുഷ്താഖ് അഹ്മദ് വാനിക്ക് 42 വയസാണ് പ്രായം. കശ്മീരിലെ കോച്ചുന്ന തണുപ്പിലും അയാള്‍ വീടിന് സമീപം ഒരു കുഴിയെടുത്തുകൊണ്ടിരിക്കുകയാണ്. മറ്റൊന്നിനുമല്ല, എന്നെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥിയായ തന്റെ മകന്റെ മൃതദേഹം അധികൃതര്‍ വിട്ടുതരികയാണെങ്കില്‍ അവനെ ഖബറടക്കണം. അവന് വല്ലാത്ത ഭയമാണ്. തനിച്ചുറങ്ങാന്‍ പോലും. പേടിയുള്ള പയ്യനാണ്. ഈ വീടിന്റെ അടുത്തുതന്നെ അവന്‍ ഉറങ്ങട്ടെ. എന്നെങ്കിലും അവന്റെ മരവിച്ച ശരീരം ഞങ്ങള്‍ക്ക് ലഭിക്കാതിരിക്കല്ല.
കശ്മീരില്‍ ഏറ്റുമുട്ടല്‍ കൊലകളിലെ ഇരകളുടെ അമ്മമാരുടെയും രക്ഷിതാക്കളുടെയും വിലാപങ്ങള്‍ ഇന്നും ഒടുങ്ങുന്നില്ല. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായി കാത്തിരിക്കുന്ന കുടുംബങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനൊപ്പം സ്വന്തം രാജ്യത്തിനായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരുടെ മകനെയടക്കം ഏറ്റുമുട്ടലില്‍ വധിച്ചിരിക്കുകയാണ്. അവരുടെ മൃതദേഹങ്ങള്‍ എവിടെയാണ് മറമാടിയതെന്ന് പറയാന്‍പോലും ഇനിയും അധികൃതര്‍ തയ്യാറായിട്ടില്ല.
സ്ഥാനക്കയറ്റങ്ങള്‍ക്കായി പൊലും കൊന്നൊടുക്കുന്നു!
ലോകത്തിലെ ഏറ്റവും സൈനികവല്‍ക്കരിക്കപ്പെട്ട മേഖലകളിലൊന്നായ കശ്മീരില്‍ പ്രദേശവാസികളോട് സുരക്ഷാ സേനയുടെ അതിക്രമങ്ങള്‍ വളരെക്കാലമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കശ്മീരിലെ നൂറ് കണക്കിന് സിവിലിയന്മാരെ ഇന്ത്യന്‍ സുരക്ഷാ സേന തീവ്രവാദികളായി മുദ്രകുത്തുകയും സ്ഥാനക്കയറ്റങ്ങള്‍ക്കായി അവരെ കൊന്നൊടുക്കുകയും ചെയ്യുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ആഗസ്റ്റ് മുതല്‍ ജമ്മു കശ്മീര്‍ സംസ്ഥാനം രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതിനുശേഷം സ്ഥിതി കൂടുതല്‍ വഷളായതായി നാട്ടുകാര്‍ പറയുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടുകളിലും ഇത് വ്യക്തമാണ്.
ഇന്ത്യന്‍ സുരക്ഷാ സേന ചെക്ക്‌പോസ്റ്റുകളില്‍ പ്രദേശവാസികളോട് അങ്ങേയറ്റം മോശമായ രീതിയിലാണ് പെരുമാറുന്നത്. പ്രതികരിക്കുന്നവര്‍ പിന്നീട് പുറംലോകം കാണുന്നില്ല. തടങ്കല്‍, പീഡനം, ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ എന്നിവ വലിയ അളവില്‍ വര്‍ധിച്ചിരിക്കുന്നു. സഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ സൈന്യത്തിന് കൂടുതല്‍ ദുരുപയോഗങ്ങള്‍ക്ക് സഹായകമായിട്ടുണ്ട്. ഈ ആരോപണങ്ങളെ നിരന്തരം നിഷേധിക്കുകയാണ് സുരക്ഷാ സേന.
ജമ്മു കശ്മീര്‍ പൊലിസിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് ഖോഡ പറയുന്നത് നോക്കുക ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വ്യാജമാണ്. ഒരു ചെറിയ തെളിവു പോലുമില്ല ഇതിനൊന്നും എന്ന് കുടുംബങ്ങള്‍ പലപ്പോഴും അവകാശപ്പെടുന്നു.ഇത് സേനയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും ഖോഡ ചൂണ്ടിക്കാട്ടുന്നു.
സാധാരണക്കാരുടെ കൊലപാതകം ജമ്മു കശ്മീരില്‍ ഭീതി പരത്തുന്നു. ക്യാംപെയിനേഴ്‌സ് പറയുന്നു. മാത്രമല്ല ഇത് സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ക്ക് പോലും കുടുംബങ്ങള്‍ക്ക് ലഭ്യമാകാറില്ല. അവര്‍ ചൂണ്ടിക്കാട്ടുന്നു.
2017ല്‍, ആക്ടിവിസ്റ്റ് മുഹമ്മദ് അഹ്‌സന്‍ ഉന്തൂ കശ്മീരിലെ മനുഷ്യാവകാശ കമ്മീഷനില്‍ ഒരു നിവേദനം നല്‍കി. 1989 മുതലുളള എല്ലാ ഏറ്റുമുട്ടലുകളെയും സംബന്ധിച്ചായിരുന്നു നിവേദനം. എല്ലാ അന്വേഷണങ്ങളുടെയും വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് ഉത്തരം ലഭിച്ചു. 1989നും 2018നും ഇടയില്‍ ഉത്തരവിട്ട 506 അന്വേഷണങ്ങളില്‍ ഒരെണ്ണം മാത്രമാണ് പൂര്‍ത്തിയായത്.
നിരവധി കേസുകള്‍; ഒന്നിനും ഉത്തരങ്ങളില്ല
2020 ജൂലൈയില്‍, തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് 'കൊടും ഭീകരരെ' വധിച്ചതായി ഇന്ത്യന്‍ സൈന്യം പ്രഖ്യാപിച്ചു. അവരെ ദൂരെയുള്ള സ്ഥലങ്ങളില്‍ രഹസ്യമായി സംസ്‌കരിച്ചു. 2020ല്‍, കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി സുരക്ഷാ സേന 'തീവ്രവാദി'കളുടെ മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് തിരികെ നല്‍കുന്നത് നിര്‍ത്തി. സംസ്‌കാര വേളയിലെ കൂടിച്ചേരലുകളും പ്രതിഷേധങ്ങളും ഒഴിവാക്കാനാണ് ഈ തന്ത്രമെന്ന് മേഖലയിലെ വിദഗ്ധര്‍ പറയുന്നു.
മുകളില്‍ സൂചിപ്പിച്ച മൂന്നുപേരെ കാണാതായതിനെ തുടര്‍ന്ന് അവരുടെ മൂന്ന് പേരുടെയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു. പിന്നാലെ അവരുടെ കുടുംബങ്ങളിലേക്ക് വിവരം എത്തുകയും ചെയ്തു. അവര്‍ തൊഴിലാളികളാണെന്നും അവരെ കാണാതായതാണെന്നും കുടുംബങ്ങള്‍ വ്യക്തമാക്കുന്നു.
ജനരോഷത്തെത്തുടര്‍ന്ന് ആരംഭിച്ച ഒരു പ്രാഥമിക സൈനിക അന്വേഷണം സായുധ സേനയുടെ പ്രത്യേക അധികാര നിയമത്തിന് കീഴില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ അവരുടെ പരിധി ലംഘിച്ചതായി കണ്ടെത്തി.
വാറന്റുകളില്ലാതെ ആളുകളെ അറസ്റ്റ് ചെയ്യാനും ചിലപ്പോള്‍ വെടിവയ്ക്കാനും സൈനികര്‍ക്ക് വ്യാപകമായ അധികാരം നല്‍കുന്ന വിവാദ നിയമം കൊടും മനുഷ്യഹത്യകള്‍ക്കാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.
2020 ഡിസംബറില്‍ സമര്‍പ്പിച്ച ഒരു പൊലിസ് പരാതിയില്‍ ഒരു സൈനിക ഉദ്യോഗസ്ഥനും രണ്ട് സാധാരണക്കാര്‍ക്കുമെതിരെ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും കുറ്റം ചുമത്തി. സിവിലിയന്മാര്‍ക്കെതിരായ കേസ് ഒരു പ്രാദേശിക കോടതിയില്‍ നടക്കുന്നുണ്ടെങ്കിലും പ്രധാന പ്രതി ആരെന്ന് വ്യക്തമല്ല. കേസിന്റെ നിലയെക്കുറിച്ചുള്ള ബി.ബി.സിയുടെ ചോദ്യങ്ങളോട് സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ പ്രതികരിച്ചില്ല. വിവരങ്ങള്‍ ഇല്ലാത്തതു മാത്രമല്ല വെല്ലുവിളി.
പ്രതിഷേധിച്ചതിന്റെ പേരില്‍ 2020 ഡിസംബറില്‍ സുരക്ഷാ സേനയാല്‍ കൊല്ലപ്പെട്ട ഒരു കൗമാരക്കാരന്റെ ബന്ധുക്കള്‍ക്കെതിരെ ചുമത്തിയത് യുഎപിഎയാണ്. ജാമ്യം പോലും ലഭിക്കാനിടയില്ലാത്ത കേസാണിത്.
ന്യായീകരണങ്ങള്‍ പലവിധം
കെട്ടിടത്തില്‍ തീവ്രവാദിയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങളവിടെ എത്തിയത്. ഈയിടെ ശ്രീനഗറില്‍ നടന്ന വെടിവെപ്പിനെ കുറിച്ച് പൊലിസ് പറയുന്നു. തുടക്കത്തില്‍ സൂചിപ്പിച്ചിരുന്ന ഭട്ട് ആയിരുന്നു ആ കെട്ടിടത്തിന്റെ ഉടമ. അതിലുള്ള റിയല്‍ എസ്റ്റേറ്റ് ഫേം നടത്തിയിരുന്നത് ഗുല്‍ ആയിരുന്നു. അവരോടൊപ്പം ആമിര്‍ ഗാഗ്രേ എന്നയാളുമുണ്ട്. പരിശോധന നടത്തിയപ്പോള്‍ തീവ്രവാദിയെ ഒന്നും കണ്ടില്ല. പിന്നീട് പെട്ടെന്ന് വെടിവെപ്പുണ്ടായി. ഞങ്ങള്‍ തിരിച്ചടിച്ചു. അതിനിടക്ക് ആരോ പുറത്തേക്ക് തോക്കുമെടുത്ത് ഓടുന്നത് കണ്ടു. ഞങ്ങള്‍ അയാളെ വെടിവെച്ചു. വിദേശ തീവ്രവാദിയായ ബിലാല്‍ ഭായി ആയിരുന്നു അതെന്ന് പൊലിസ് കണ്ടെത്തി. ഇങ്ങനെ പോകുന്നു സാധാരണക്കാരെ കൊന്നൊടുക്കുന്നതിനുള്ള അധികാരികളുടെ ന്യായീകരണങ്ങള്‍.
ഇതൊരു ഭട്ടിന്റെയോ ഗുലിന്റെ വാനിയുടേയോ കഥയല്ല. കശ്മീരില്‍ മരണതുല്യമായി ജീവിക്കുന്ന ആയിരങ്ങളുടേയാണ്. പ്രയിപ്പെട്ടവരുടെ മയ്യിത്തുകള്‍ക്കായി ഖബറ1രുക്കി വെച്ച് കാത്തിരിക്കുന്നവരുടെ....
കടപ്പാട് ബിബിസി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."