മോദിയുടെ വസതിയിലേക്കുള്ള എ.എ.പി മാര്‍ച്ച് തടഞ്ഞ് പൊലിസ്; കസ്റ്റഡി, സംഘര്‍ഷം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി മോദിയുടെ വസതിയിലേക്കുള്ള എ.എ.പി മാര്‍ച്ച് ഡല്‍ഹി പൊലിസ് തടഞ്ഞു. പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്ന് നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
പ്രകടനത്തിന് അനുമതിയില്ലെന്നും പിരിഞ്ഞുപോകണമെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ംതുഗ്ലക് റോഡ്, സഫ്ദര്‍ജങ് റോഡ്, കമാല്‍ അത്താതുര്‍ക്ക് മാര്‍ഗ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും ട്രാഫിക് പൊലിസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് കൂട്ടാക്കാതെയാണ് ആംആദ്മി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത്. ഉപരോധത്തിനായി രാവിലെ തന്നെ എ.എ.പി പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടി ആസ്ഥാനത്ത് എത്തിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഡല്‍ഹി മദ്യനയത്തില്‍ അഴിമതി ആരോപിച്ച് മുഖ്യമന്ത്രി കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അതിനിടെ, കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മാര്‍ച്ച് നടക്കുന്നുണ്ട്. 11.30 ന് ഡല്‍ഹി സെക്രട്ടേറിയറ്റിലേക്കാണ് മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."