ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ പൊലീസിന് വീഴ്ച: മന്ത്രി ജി.ആര് അനില്‍
പോത്തന്‍കോട്: തിരുവനന്തപുരത്തെ ഗുണ്ടാ വിളയാട്ടത്തില്‍ പൊലിസിനെതിരെ രൂക്ഷ വിമര്‍ശിച്ച് ഭക്ഷ്യ മന്ത്രി ജി.ആര് അനില്‍. റൂറല്‍ മേഖലയില്‍ ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണം പൊലീസിന്റെ ജാഗ്രതക്കുറവ് മൂലമെന്ന് മന്ത്രി പറഞ്ഞു. പോത്തന്‍കോട് കല്ലൂരില്‍ കഴിഞ്ഞ ദിവസം ഗുണ്ടാ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളില്‍നിന്ന് പരാതികള്‍ ലഭിച്ചിട്ടും ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ക്രിമിനല്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്ത് ജാഗ്രത കുറവുണ്ടായി.പോത്തന്‍കോട് കാവുവിളയില്‍ യുവതിയെ തീ കൊളുത്തി കൊന്ന സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിട്ടും അത് ഗൗരവമായി എടുത്തിക്കാത്തതിനെത്തുടര്ന്നാണ് മരണത്തിന് കാരണമായതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."