രാഹുല്‍ ഗാന്ധിയുടെ ഹിന്ദുത്വവാദി പരാമര്‍ശത്തിന് പരിഹാസ മറുപടിയുമായി ബി.ജെ.പി
ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഹിന്ദുത്വവാദി പരാമര്‍ശത്തിന് പരിഹാസ മറുപടിയുമായി ബി.ജെ.പി. രാഹുല്‍ ഹിന്ദുവും ഹിന്ദുസ്ഥാനിയുമല്ലെന്ന പരിഹാസവുമായി ഭാരതീയ ജനതാ പാര്‍ട്ടി വക്താവ് ഗൗരവ് ഭാട്ടിയയാണ് രംഗത്തെത്തിയത്. ഹിന്ദുവിനെയും ഹിന്ദുത്വത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗാന്ധി കുടുംബം ഗൂഢാലോചന നടത്തുകയാണെന്നും ഹിന്ദുത്വത്തെ തീവ്രവാദ സംഘടനകളുമായി താരതമ്യം ചെയ്യുന്നതിന് കാരണം അതാണെന്നും ഭാട്ടിയ പറഞ്ഞു.
താന്‍ ഹിന്ദുവാണെന്നും ഹിന്ദുത്വവാദിയല്ലെന്നും രാഹുല്‍ ഗാന്ധി പറയുന്നു. എന്നാല്‍ രാജ്യം പറയുന്നത് രാഹുല്‍ ഹിന്ദുവോ ഹിന്ദുത്വവാദിയോ ഹിന്ദുസ്ഥാനിയോ അല്ലെന്നാണ്. ഹിന്ദുത്വ എന്നാല്‍ സിഖുകാരെയും മുസ്ലീങ്ങളെയും കൊല്ലുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇത് ഗാന്ധി കുടുംബത്തിന് ഹിന്ദു മതത്തോടുള്ള വെറുപ്പാണ് വ്യക്തമാകുന്നതെന്നും ഭാട്ടിയ പറഞ്ഞു.
'ഈ രാജ്യത്തെ എല്ലാ പൗരന്മാരും, പ്രത്യേകിച്ച് ഹിന്ദുക്കള്‍ കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിക്കും. അതിനുശേഷം ഹിന്ദുമതം എന്നാല്‍ ത്യാഗമാണെന്ന് രാഹുല്‍ ഗാന്ധി അറിയും. എന്നാലും ഗാന്ധി കുടുംബത്തിന് ഇത് ഒരിക്കലും മനസിലാകില്ലെന്നും ഭാട്ടിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."