HOME
DETAILS

ഇത്രമാത്രം തോക്കുകൾ നമുക്കെന്തിന്?

  
backup
December 12 2021 | 21:12 PM

%e0%b4%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%be-%e0%b4%a8%e0%b4%ae%e0%b5%81%e0%b4%95

കരിയാടൻ


ഇരുപത്തി ഒന്നാം ഉച്ചകോടിക്കായി ഡൽഹിയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യയുമായി പ്രതിരോധ സഹകരണ കരാർ ഒപ്പുവച്ചുവെന്ന വാർത്ത വായിച്ചപ്പോൾ സന്തോഷം തോന്നി. എന്നാൽ 2031 വരെ കാലാവധിയുള്ള കരാറുകളിൽ ഒന്ന് ആറുലക്ഷം എ.കെ 203 റൈഫിളുകൾ നിർമിക്കാനുള്ളതാണെന്നു കണ്ടപ്പോൾ മനസ്സിലേക്ക് ഓടിവന്നത്, ഏതാനും ദിവസങ്ങൾക്കു മുമ്പ് നാഗാലാൻഡിൽ 14 ആദിവാസി കർഷകർ വെടിയേറ്റു മരിച്ച സംഭവമാണ്. തീവ്രവാദികളുടെ നീക്കം നടക്കുന്നതായി അറിഞ്ഞെത്തിയ 21 കമാൻഡോകൾ സംശയത്തിന്റെ പേരിൽ ആ വഴി ജീപ്പുകളിൽ വരികയായിരുന്നവർക്കെതിരെ നിറയൊഴിക്കുകയായിരുന്നു.


മോൺസിറ്റിയിലേക്ക് വരികയായിരുന്ന ജീപ്പ്നിർത്താൻ പറഞ്ഞപ്പോൾ വഴങ്ങിയില്ലെന്നും തുടർന്നുണ്ടായ വെടിവയ്പ്പിൽ ആറുപേർ തൽക്ഷണം മരിച്ചുവെന്നുമാണ് സർക്കാറിന്റെ നിലപാട്. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ആ ഗ്രാമീണർ തയാറാവാതിരിക്കുകയും സൈനികരെ ആക്രമിക്കുകയും സൈനിക വാഹനത്തിനു തീ കൊടുക്കുകയും ചെയ്തുവത്രെ. തുടർന്ന് സായുധ സേന വീണ്ടും നടത്തിയ വെടിവയ്പ്പിൽ അഞ്ചുപേർകൂടി മരിച്ചു. ഒപ്പംഒരു സൈനികനും. 28 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതേപ്പറ്റി പാർലമെന്റിൽ ബഹളമുണ്ടായപ്പോൾ ആത്മരക്ഷാർഥമാണ് വെടിവച്ചതെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞുനോക്കിയെങ്കിലും കേന്ദ്രഗവൺമെന്റ് ഖേദം പ്രകടിപ്പിക്കേണ്ടിവരികയുമുണ്ടായി.


മരിച്ചവരുടെ കുടുംബത്തിന് പതിനൊന്നു ലക്ഷം രൂപയും പരുക്കേറ്റവർക്ക് ഒന്നരലക്ഷം രൂപയും ആശ്വാസധനം പ്രഖ്യാപിക്കുകയും ചെയ്തു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന വ്യവസ്ഥയോടെ അന്വേഷണത്തിന് മേജർ ജനറൽ റാങ്ക് ഉദ്യോഗസ്ഥനെ നിയോഗിച്ച് ഉത്തരവാകുകയുമുണ്ടായി. എന്നാൽ ഇത് അവിടെ പെട്ടെന്നു തീരുന്ന പ്രശ്‌നമല്ല എന്നു തോന്നുന്നു. അഫ്‌സ്പാ എന്ന പേരിൽ തീവ്രവാദം സംശയിക്കുന്നിടത്തൊക്കെ കടന്നുചെല്ലാനും വെടിവയ്ക്കാനും സൈനികർക്ക് പ്രത്യേക അധികാരം നൽകുന്ന നിയമത്തിന്റെബലത്തിലാണ്, ഈ നരനായാട്ട് നടത്തുന്നത്. നാഗാലാൻഡിൽ ഭീകരവാദം ശക്തിപ്പെടുന്നു എന്ന അർഥത്തിൽ സൈനികർക്ക് നൽകപ്പെട്ട ഈ പ്രത്യേക അധികാരം അസം, അരുണാചൽ, മണിപ്പൂർ, ജമ്മുകശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ അയൽപക്ക ജില്ലകളിലും വർഷങ്ങളായി നിലവിലുണ്ട്. ഇത് പിൻവലിക്കണമെന്ന് പലനാളുകളായി ജനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിളയുടെ നേതൃത്വത്തിൽ ഒരു ജനകീയ മുന്നേറ്റം തന്നെ നടത്തുകയുണ്ടായി. അതിനിടയിലാണ് നാഗാലാൻഡിലെ വീരശൂര പരാക്രമം. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സംഗ്മയും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഷിറിയോയും ഈ കിരാതനിയമം പിൻവലിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുന്നു. ബി.ജെ.പി ഭരണ മുന്നണിയിൽ അംഗത്വമുള്ള ടോക്ക് ഹിനോ യെപാതാമി എം.പിയും അഗതാസംഗ്മ എം.പിയും ലോക്‌സഭയിലും ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നു.


അതിനുപിന്നാലെ വന്ന വാർത്ത അയ്യായിരം കോടിയുടെ എ.കെ 203 തോക്കുകളുടെ നിർമാണത്തിന് 2031 വരെയുള്ള ഒരു കരാറിൽ റഷ്യയുമായി ഇന്ത്യ ഒപ്പിട്ടിരിക്കുന്നു എന്നതാണ്. ഉത്തർപ്രദേശിലെ അമേത്തിയിൽ തന്നെ ആറുലക്ഷം റൈഫിളുകൾ ഉടൻ നിർമിക്കാനാണ് പരിപാടി. തോക്ക് കൈയിൽ കിട്ടിയാൽ സായുധസൈനികർ എന്തിനും ഒരുമ്പെടുമെന്നത് ലോകത്തിൽ എല്ലാവർക്കും അറിയാവുന്നതാണ്. നൂറുവർഷങ്ങൾക്ക് മുമ്പ് 1919 ഏപ്രിൽ 13നു പഞ്ചാബിലെ ജാലിയാൻവാലാബാഗിൽ ആയിരത്തോളം പേരെയാണ് ബ്രിട്ടീഷ് പട്ടാളം വെടിവച്ചിട്ടത്.
രണ്ടു വർഷം കഴിഞ്ഞ് 1921ൽ മലബാർ ലഹള എന്നു രേഖപ്പെടുത്തിയ കലാപത്തിൽ പതിനായിരത്തോളം പേർക്കു ജീവൻനഷ്ടപ്പെട്ടതും ചരിത്രം തന്നെ. എന്നാൽ അഹിംസ വേദവാക്യമായി സ്വീകരിച്ച് ലോകത്തിനുതന്നെ മാതൃകയായ ഒരു രാഷ്ട്രപിതാവിനെ സൃഷ്ടിച്ച ഇന്ത്യ എന്ന മഹാരാജ്യം വീണ്ടും തോക്ക്നിർമാണത്തിനായാണ് കോടികളുടെ ഉടമ്പടി ഒപ്പിടുന്നതെന്നത് 135 കോടി ജനങ്ങളെ ഭീതിപ്പെടുത്തുന്നു. വിവിധഭാഷക്കാരും ദേശക്കാരും മതക്കാരുമായി ആയിരക്കണക്കിനാളുകൾ ജീവൻ നൽകി നേടിയെടുത്ത സ്വാതന്ത്ര്യം ഇങ്ങനെ തുലക്കേണ്ടതുണ്ടോ?
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാനായി ജീവിതം ഉഴിഞ്ഞുവച്ച മഹാത്മാഗാന്ധി സ്വാതന്ത്ര്യദിനാഘോഷങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല. ബംഗാളിൽ സംഘട്ടനങ്ങൾ നടക്കുന്നുവെന്നറിഞ്ഞപ്പോൾ നവഖാലിയിൽ നിരായുധനായി സമാധാനത്തിന്റെ പദയാത്ര നടത്തുകയായിരുന്നു. എന്നിട്ടും ആ മഹാത്മാവിനെ ഒരു വർഷത്തിനകം നാം വെടിവച്ചു കൊന്നു. ഒരു ഇന്ത്യക്കാരന്റെ കൈയിലെ തോക്കുതന്നെ ഇന്ത്യൻ മതേതരത്വത്തിന് ഏൽപിച്ച വൻ ആഘാതമായിരുന്നു അത്.


വെടിയുണ്ടകളുടെ ദാഹം തീരാത്ത മനസ്സ് 36 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നെഞ്ചിലേക്കുള്ള നിറയൊഴിക്കലായി, 1984ൽ ആവർത്തിക്കുന്നത് കണ്ടും മനസ്സ് പിടഞ്ഞു. 1992 ഡിസംബർ ആറിനു മറ്റൊരു വലിയ ഞെട്ടലിനു ഇന്ത്യ സാക്ഷ്യംവഹിച്ചു. അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തതായിരുന്നു, അത്. മതേതര ഇന്ത്യ പൊതുവെ സംയമനം പാലിച്ചതിനാൽ, മൊത്തത്തിൽ കലാപങ്ങൾ പടർന്നു കയറിയില്ല. എന്നാൽ 2002 ഫെബ്രുവരിയിൽ ഗുജറാത്തിലെ ഗോദ്ര െറയിൽവേ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തിൽ 58 പേർ വെന്തു മരിച്ചതോടെ സംഗതികളാകെ കൈവിട്ടുപോയി. അയോധ്യയിൽ നിന്നു മടങ്ങുകയായിരുന്ന കാർസേവകരാണ് മരിച്ചത്. സ്റ്റേഷനിൽ നിർത്തിയ സബർമതി എക്‌സ്പ്രസിലെ ഒരു കംപാർട്ട്‌മെന്റിൽ ആരോ ചിലർ പെട്രോളൊഴിച്ചു തീക്കൊളുത്തി എന്നതായിരുന്നു ആരോപണം. അതോടെ ഗുജറാത്തിന്റെ പലഭാഗങ്ങളിലും മുസ്ലിംകൾക്കെതിരായ വ്യാപകമായ അക്രമങ്ങൾ നടന്നു.


പലരേയും കൂട്ടക്കൊലക്ക് ഇരയാക്കി. വീടുകളും വ്യാപാരസ്ഥാപനങ്ങളും ആക്രമിച്ചു. നരേന്ദ്രമോദി മുഖ്യമന്ത്രിയും അമിത്ഷാ ആഭ്യന്തരമന്ത്രിയുമായിരുന്ന സംസ്ഥാന ഭരണകൂടം നോക്കിനിന്നു എന്നു ആരോപിച്ചവരിൽ ഉന്നതതല പൊലിസ് ഉദ്യോഗസ്ഥർ പോലുമുണ്ടായി. ഇതിനിടയിൽ മധ്യ അസമിൽ നൗഗോങ്ങ് ജില്ലയിലെ നെല്ലിയിൽ 1983ഫെബ്രുവരിയിൽ നടന്ന നരനായാട്ട് മറ്റൊരു കദനകഥയായി നിൽപുണ്ടായിരുന്നു. ആയിരത്തോളം ആയുധധാരികൾ ആറു മണിക്കൂറോളം നടത്തിയ നഗ്നതാണ്ഡവത്തിൽ ബംഗാളി വംശജരായ 1800 പേർ വധിക്കപ്പെട്ടുവെന്നാണ് രേഖകൾ പറയുന്നത്. എന്ത് കിട്ടിയാലും ആയുധമാക്കുന്ന രാഷ്ട്രീയക്കാർക്ക് ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നത് ആരാണ് ? അവരെ സഹായിക്കുന്നത് ഏതൊക്കെ കേന്ദ്രങ്ങളാണ്?


കേരളത്തിലാകട്ടെ കൊലക്കളങ്ങൾ തീർക്കുന്നതായി രാഷ്ട്രീയ പാർട്ടികൾ പരസ്പരം ആരോപിക്കുമ്പോൾതന്നെ ആയുധങ്ങളും ബോംബുകളും കണ്ടെടുക്കുന്നതായുള്ള വാർത്തകൾക്കും ക്ഷാമമില്ല. 51 വെട്ടേറ്റുമരിച്ച ടി.പി ചന്ദ്രശേഖരന്റെ കഥ ഒഞ്ചിയം പറയുമ്പോൾ അരിയിൽ അബ്ദുൽ ശുക്കൂർ എന്ന യുവാവിന്റെ കൊലപാതകം കണ്ണൂരിലെ പട്ടുവത്ത് നിന്ന് വരികയുണ്ടായി.


പാലക്കാട് എലപ്പുള്ളിയൽ ആർ.എസ്.എസ് പ്രവർത്തകനായ എസ്. സജിത്തിന്റെ മരണവും പത്തനംതിട്ട തിരുവല്ലയിൽ പി.ബി സന്ദീപ്കുമാറിന്റെ മരണവും ഒക്കെ പറയുന്ന കദനകഥകളും ഇതുതന്നെ. കാസർകോട്ടെ പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ്‌കാർ കൊല്ലപ്പെട്ടതിൽ പ്രതിയാക്കപ്പെട്ടവരിൽ ഒരു മുൻ എം.എൽ.എ കൂടി പെടുന്നു. മുംബൈ മീററിൽ വന്ന ഒരു റിപ്പോർട്ടനുസരിച്ച 2000-2017 കാലഘട്ടത്തിൽ 85 മാർക്‌സിസ്റ്റ് പ്രവർത്തകരും 65 ആർ.എസ്.എസ് പ്രവർത്തകരും കേരളത്തിൽ കൊല്ലപ്പെടുകയുണ്ടായി.
കൊവിഡ് പ്രതിസന്ധിയിൽ വാണിജ്യ വ്യവസായ മേഖലകൾ ലോകമെമ്പാടും തകർന്നപ്പോൾ രാഷ്ട്രങ്ങൾ പലതും പിടിച്ചു നിന്നത് ആയുധ വില്പനയിലൂടെയാണെന്നു ഓർക്കണം. ആയുധക്കമ്പനികൾ കഴിഞ്ഞ ഒരു വർഷം 53,100 കോടി ഡോളറിന്റെ ആയുധ വിൽപന നടത്തിയെന്നാണ് ഔദ്യോഗിക വിവരം.
അമേരിക്കൻ കമ്പനികളാണ് ഇതിൽ പകുതിയും നേടിയെടുത്തത്. ചൈനയും ബ്രിട്ടനും ഫ്രാൻസുമൊക്കെ നില മെച്ചപ്പെടുത്തിയപ്പോൾ മൂന്നാം വർഷവും റഷ്യയുടെ വിൽപന കുറയുകയാണ് ചെയ്തത്. റഷ്യൻ നിർമിതമെല്ലാം തീർത്തും കുറ്റമറ്റതായിരിക്കുമെന്നൊന്നും എല്ലാവരും പറയുമെന്നൊന്നും തോന്നുന്നില്ല.


അവർ നിർമിച്ചു നൽകിയ ഹെലികോപ്റ്ററുകളിൽ ആറാമത്തെതാണല്ലോ, കഴിഞ്ഞാഴ്ച നിർഭാഗ്യവശാൽ തമിഴ്‌നാട്ടിൽ ഊട്ടിക്കരികെ തകർന്നുവീണത്. യന്ത്രത്തകരാറാണ് കാരണമെന്നൊന്നും പറഞ്ഞുകൂടെങ്കിലും സംയുക്ത സേനാമേധാവിയടക്കം പതിമൂന്ന് പേരെയാണ് നമുക്കു നഷ്ടപ്പെട്ടത്. സമാധാനത്തിനുള്ള നോബൽ സമ്മാനം വാങ്ങിയ ഓങ്ങ്‌സാൻ സൂകി പോലും മ്യാൻമാറിൽ തടവ് ശിക്ഷക്ക് വിധിക്കപ്പെടുന്ന ലോകത്ത് നിന്ന് ശാന്തി ദൂത് കേൾക്കാൻ ഇനി എത്ര കാലം കാത്തിരിക്കണം..!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago