HOME
DETAILS
MAL
മാരാര്‍ക്ഷേമസഭ സംസ്ഥാന സമ്മേളനം
backup
August 29 2016 | 01:08 AM
കണ്ണൂര്‍: ക്ഷേത്രത്തില്‍ തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കണമെന്നും ക്ഷേത്രജീവനക്കാരുടെ ശമ്പളകുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും അഖിലകേരള മാരാര്‍ക്ഷേമസഭ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കണ്ണൂര്‍ കൃഷ്ണമേനോന് വനിതാ കോളജില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ എന്‍.ഇ ഭാസ്കരമാരാര്‍ അധ്യക്ഷനായി. സഭയുടെ പരമോന്നത ബഹുമതിയായ വാദിത്ര രത്നം പുരസ്കാരം സദനം രാമചന്ദ്രമാരാര്ക്ക് മന്ത്രി സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."