ഹൗസ് സര്ജന്മാരുടെ സമരം; അനുനയ നീക്കവുമായി സര്‍ക്കാര്‍; ചര്‍ച്ചയ്ക്ക് വിളിച്ചു
തിരുവനന്തപുരം: സമരം ചെയ്യുന്ന ഹൗസ് സര്ജന്മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ ഓഫിസിലെത്താന്‍ നിര്‍ദ്ദേശം നല്കി.ഹൗസ് സര്ജന്മാര് തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റുകയും ഒ പി ചികിത്സ മുടങ്ങിയ അവസ്ഥയിലുമാണ്. നാലുശതമാനം സ്റ്റൈപന്‍ഡ് വര്‍ധന, പി ജി വിദ്യാര്‍ത്ഥികളുടെ സമരംമൂലം ജോലിഭാരം കൂടുന്നു എന്നിവ ആരോപിച്ചാണ് ഒ പിയിലും വാര്‍ഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സര്ജന്മാര് പ്രതിഷേധിക്കുന്നത്.
മെഡിക്കല്‍ കോളജ് പിജി ഡോക്ടര്‍മാരും രണ്ടാഴ്ചയായി സമരത്തിലാണ്. പി.ജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ തുടരുകയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ എണ്ണം അപര്യാപ്തമാണെന്നാണ് സമരക്കാര്‍ പറയുന്നത്. സര്‍ക്കാരിന് ഇനി കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."