HOME
DETAILS
MAL
നെടുമ്പാശേരിയിലെത്തിയ നാല് പേര്‍ക്ക് കൊവിഡ്; സാംപിളുകള്‍ ഒമിക്രോണ്‍ പരിശോധനയ്ക്ക് അയച്ചു
backup
December 13 2021 | 09:12 AM
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെതര്‍ലാന്‍ഡില്‍ നിന്നും വന്ന രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ പരിശോധനക്കായി ഇവരുടെ സ്രവങ്ങള്‍ അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. യു.കെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് കൊവിഡ് നെഗറ്റീവായിരുന്നു. ഹൈ റിസ്ക് രാജ്യത്ത് നിന്ന് വന്നതിനാലാണ് ഇയാളുടെ സ്രവം കൂടുതല്‍ പരിശോധനക്കായി അയച്ചത്. തുടര്‍ന്നാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."