HOME
DETAILS
MAL
ന്യൂനപക്ഷ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും, ക്രൈസ്തവ മിഷണറിമാര്‍ക്കെതിരെയും അക്രമം; റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി
backup
December 13 2021 | 14:12 PM
ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി ന്യുനപക്ഷ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും ക്രൈസ്തവ മിഷണറിമാര്‍ക്കെതിരെയും നടക്കുന്ന അക്രമങ്ങളില്‍ റിപ്പോര്‍ട്ട് തേടുമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ്് നഖ്വി. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി മന്ത്രി നഖവിയെ കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചക്കിടെ നിരവധി അക്രമങ്ങളാണ് മധ്യപ്രദേശ്,കര്‍ണാടക എന്നിവിടങ്ങളിലും മധ്യപ്രദേശില്‍ സ്കൂളിന് നേരെ ബജ്റംഗ്ദള്‍ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. മതപരിവര്‍ത്തനാരോപണം നടത്തിയാണ് മിക്ക അക്രമങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."