HOME
DETAILS
MAL
ഫിഷറീസ് വി.സി നിയമനത്തില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍
backup
December 14 2021 | 06:12 AM
കൊച്ചി: ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഹൈക്കോടതിയിലാണ് ഗവര്‍ണര്‍ നിലപാടറിയിച്ചത്. മൂന്നംഗ സേര്‍ച്ച് കമ്മിറ്റിയാണ് റിജി ജോണിനെ ഏകകണ്ഠമായി നിര്‍ദേശിച്ചതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഒന്‍പത് പേരെ അഭിമുഖം നടത്തിയാണ് സേര്‍ച്ച് കമ്മിറ്റി ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. വൈസ് ചാന്‍സലര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹരജി തള്ളണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോടതിയില്‍ ആവശ്യപ്പെട്ടു.
വി.സി ആയുളള റിജി കെ ജോണിന്റെ നിയമനം സാധുവാണോ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. വിഷയത്തില്‍ കോടതി സര്‍ക്കാരിനോടും ചാന്‍സലറോടും വിശദീകരണം തേടിയിരുന്നു. ഇതിലാണ് ഇന്ന് ഗവര്‍ണറുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."