ലംഖിപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകം ആസൂത്രിതം: പ്രത്യേക അന്വേഷണസംഘം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലംഖിപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം പാഞ്ഞുകയറി കര്‍ഷകര്‍ മരിച്ച സംഭവത്തിലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ അപേക്ഷ നല്‍കി പ്രത്യേക അന്വേഷണ സംഘം. മുന്‍കൂട്ടി ആസൂത്രണം ചെയ്തു കൃത്യമായി നടപ്പാക്കിയ ക്രൂരകൃത്യമായിരുന്നു ലഖിംപുരില്‍ അരങ്ങേറിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
ആയുധ നിയമ പ്രകാരം വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍, ആശിഷ് മിശ്ര ഉള്‍പ്പടെ 13 പ്രതികള്‍ക്കെതിരെയും ചുമത്താനാണ് അന്വേഷണ സംഘം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് (സിജിഎം) കോടതിയില്‍ അപേക്ഷ നല്‍കിയത്.
അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞ മാസം സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. മൂന്ന് ഐപിഎസ് ഓഫീസര്‍മാരെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഒക്ടോബര്‍ 3നു ലഖിംപുരില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ 4 കര്‍ഷകര്‍ അടക്കം 8 പേര്‍ മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ആശിഷ് മിശ്ര അടക്കമുള്ളവരെ ലഖിംപുര്‍ ഖേരിയിലെ ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
പ്രതികള്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ രണ്ട് ആഴ്ചത്തെ സമയം യുപി പൊലിസിന് ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."