ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം അടിച്ചേല്പിക്കില്ല; രക്ഷിതാക്കളുമായി കൂടിയാലോചന നടത്തുമെന്ന് ബാലുശ്ശേരി സ്കൂള്‍ പ്രിന്‍സിപ്പല്‍
കോഴിക്കോട്:ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം അടിച്ചേല്‍പിക്കില്ലെന്നും രക്ഷിതാക്കളുമായി കൂടിയാലോചന നടത്തുമെന്നും ബാലുശ്ശേരി സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. പ്രിന്‍സിപ്പലിനെ ഉപരോധിച്ച എം.എസ്.എഫ് നേതാക്കള്‍ക്കാണ് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചത്.
ഭൂരിപക്ഷം പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ യാതൊരു വിധ കൂടിയാലോചനകളുമില്ലാതെയാണ് പുതിയ പരിഷ്കാരം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയിട്ടും അധികൃതര്‍ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രിന്‍സിപ്പലിനെ ഉപരോധിച്ചത്.
മൂന്ന് മണിക്കൂറോളം നീണ്ട ഉപരോധത്തിനൊടുവില്‍ നടന്ന ചര്‍ച്ചയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പിടിഎ ജനറല്‍ ബോഡി യോഗം ചേരുമെന്നും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ പരിഹരിക്കുമെന്നും പ്രിന്‍സിപ്പാള്‍ നേതാക്കള്‍ക്ക് രേഖാമൂലം ഉറപ്പ് നല്കി. ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്, ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ട്രഷറര്‍ റഷാദ് വിഎം, സി.കെ ഷക്കീര്‍, അജ്മല്‍ കൂനഞ്ചേരി,റിസ്വാന ഷിറിന്, ഇന്‍ഷിദ, അനസ് അന്‍വര്‍, അല്‍താഫ് പനങ്ങാട് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."