HOME
DETAILS

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമ്പോൾ

  
backup
December 15 2021 | 04:12 AM

84524563-4-2021

അബ്ദുല്ല വാവൂർ


പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്‌കൂൾ ഏകീകരണം നടപ്പാക്കാനുള്ള ഉത്തരവ് പുറത്തിറക്കുന്നതിനുള്ള പണിപ്പുരയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധമായി ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ കേരള വിദ്യാഭ്യാസ (ഭേദഗതി ) ബിൽ പാസാക്കുകയുണ്ടായി. കേരളത്തിലെ അധ്യാപക, അക്കാദമിക സമൂഹം വളരെ ആശങ്കയോടെയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ നീക്കത്തെ കാണുന്നത്. നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ ആകെ താറുമാറാക്കുന്ന നിരവധി നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്.


2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പാക്കാനും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിക്കാണിക്കുന്ന ജനകീയ വിദ്യാഭ്യാസ ക്രമം നടപ്പാക്കാനുമായി പ്രീ സ്‌കൂൾ മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാമേഖലകളും പരിശോധിച്ചു നിർദേശങ്ങൾ സമർപ്പിക്കാനുമായി 2017ഒക്ടോബറിൽ സംസ്ഥാന സർക്കാർ ഡോ. എം.എ ഖാദർ ചെയർമാനായി ഒരു വിദഗ്ധ സമിതിയെവച്ചു. ഈ സമിതി തയാറാക്കിയ റിപ്പോർട്ടിന്റെ 125പേജുള്ള ഒന്നാം ഭാഗം 2019 ജനുവരിയിൽ സമർപ്പിക്കുകയും അത് ഫെബ്രുവരിയിൽ തത്ത്വത്തിൽ അംഗീകരിച്ചതായി സർക്കാർ ഉത്തരവ് ഇറക്കുകയും ചെയ്തു. അധ്യാപക സംഘടനകളോട് പോലും യതൊരു ചർച്ചയും നടത്താതെ ഏകപക്ഷീയമായി റിപ്പോർട്ട് അംഗീകരിച്ചതിനെതിരേ വൻ പ്രതിഷേധം ഉയർന്നു. സംസ്ഥാന തലത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ വിവിധ സംവിധാനങ്ങളെ പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നേതൃത്വത്തിൽ കൊണ്ടുവന്നു എന്നതൊഴിച്ചാൽ തുടർ നടപടികൾ എടുക്കാതെ റിപ്പോർട്ട് കോൾഡ് സ്റ്റോറേജിൽ വയ്ക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ അത് ഇപ്പോൾ വിദ്യാഭ്യാസ ഭേദഗതിയിലൂടെ നിയമമാക്കിയിരിക്കയാണ്.
മികവിനായുള്ള സ്‌കൂൾ വിദ്യാഭ്യാസം എന്ന തലവാചകമാണ് ഈ റിപ്പോർട്ടിന് നൽകിയിരിക്കുന്നത്. എന്നാൽ സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാരമുയർത്താൻ ഒരു നിർദേശം പോലും ഇതിൽ അടങ്ങിയിട്ടില്ല. നിലവിലെ സംസ്ഥാന സ്‌കൂൾ ഘട്ടങ്ങളെ പൊളിച്ചെഴുതുന്നുണ്ട് ഈ രേഖ. പ്രീ സ്‌കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള ഇപ്പോഴത്തെ നാല് ഘട്ടങ്ങളെ മൊത്തത്തിൽ പ്രൈമറി, സെക്കൻഡറി എന്നാക്കി വച്ചിട്ടുണ്ട്. വേറിട്ടുനിൽക്കുന്ന ഒന്നു മുതൽ നാല് വരെയുള്ള സ്‌കൂളുകളെ ലോവർ പ്രൈമറിയും അഞ്ചു മുതൽ ഏഴ് വരെയുള്ളതിനെ പ്രൈമറിയായും എട്ട് മുതൽ പത്ത് വരെയുള്ളത് ലോവർ സെക്കൻഡറിയായും പതിനൊന്ന് പന്ത്രണ്ട് സെക്കൻഡറിയായും മാറ്റിയിട്ടുണ്ട്. എട്ടുമുതൽ പ്ലസ് ടു വരെ ഇനി സെക്കൻഡറി യായിരിക്കും. ഇന്ത്യയിൽ ഒരിടത്തും പ്ലസ് വൺ, പ്ലസ് ടു പഠനം സെക്കൻഡറി എന്നറിയപ്പെടുന്നില്ല. അത് സീനിയർ സെക്കൻഡറിയോ ഹയർ സെക്കൻഡറിയോ ആണ്. 2014ലെ ഗവണ്മെന്റ് ഓഫ് ഹ്യൂമൺ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആൻഡ് ബ്യൂറോ ഓഫ് പ്ലാനിങ് മോണിറ്ററിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ന്യൂഡൽഹി പുറത്തുവിട്ട സെലക്റ്റഡ് ഇൻഫർമേഷൻ ഓൺ സ്‌കൂൾ എജുക്കേഷൻ രേഖയിൽ ഇന്ത്യയിൽ എല്ലായിടത്തും 11,12 ക്ലാസുകൾ ഹയർ സെക്കൻഡറി ആയിട്ടാണ് അറിയപ്പെടുന്നത്. എട്ട് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ ഒരു യൂണിറ്റായി പരിഗണിക്കണമെന്നാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത് (പേജ് 78- ഖണ്ഡിക 4).


ദേശീയതലത്തിൽ സർവകലാശാല വിദ്യാഭ്യാസത്തിന് തൊട്ടുമുമ്പുള്ള ഘട്ടം എന്ന നിലയിൽ നേരത്തെ തന്നെ ഹയർ സെക്കൻഡറി വേറെയായിരുന്നു. കോത്താരി കമ്മിഷൻ 1964ൽ തന്നെ 10 +2 +3പാറ്റേൺ നിർദേശിച്ചിട്ടുണ്ട്. 1986ൽ ഇത്തരമൊരു ചിന്ത ഇവിടെയുണ്ടായതിനാലാണ് പ്രീ ഡിഗ്രി ബോർഡ് എന്ന ആശയം ഉടലെടുത്തത്. ശക്തമായ പ്രതിഷേധം മൂലം ആ നീക്കം തുടങ്ങിയ ഇടത്തുതന്നെ അവസാനിച്ചു. പിന്നീട് 1990ൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറി. ഹയർ സെക്കൻഡറി സ്‌കൂളുകളും അവയുടെ പ്രവർത്തന ഏകോപനത്തിനുമായി ഹയർ സെക്കൻഡറി ഡയരക്ടറേറ്റും പ്രത്യേക പരീക്ഷാവിഭാഗവും നിലവിൽ വന്നു. മുപ്പത് വർഷത്തിലധികമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസം വളരെ മികവാർന്ന നിലയിൽ നടന്നുവരുന്നു. വിഷയാധിഷ്ഠിതമായ ഗൗരവ പഠനമാണ് ഹയർ സെക്കൻഡറിയിൽ നടക്കുന്നത്. ഹൈസ്‌കൂൾ ഹയർ സെക്കൻഡറി ലയനമാകുമ്പോൾ അത് ഒട്ടേറെ അക്കാദമികപരവും മനഃശാസ്ത്രപരവുമായ സമീപന പ്രശ്‌നങ്ങൾ ഉയർത്തുന്നുണ്ട്. എട്ടാം ക്ലാസിലെ കുട്ടിയുടെ മാനസിക, ശാരീരിക അവസ്ഥയല്ല ഹയർ സെക്കൻഡറി കുട്ടിക്കുള്ളത്. കൗമാര വളർച്ചാഘട്ടത്തിന്റെ പാരമ്യതയിലുള്ള ഹയർ സെക്കൻഡറി കുട്ടികൾക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും ആവശ്യമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാവണമെങ്കിൽ അതാത് തലങ്ങളിൽ തന്നെ നിന്നുകൊണ്ടാണ് അത് നൽകേണ്ടത്. നിലവിലുള്ള രീതി മാറ്റുന്നതിന് ഉപോൽബലകമായി തെളിവുകളോ പഠനമോ ഒന്നും റിപ്പോർട്ടിൽ പറയുന്നില്ല. പുതിയ നിയമമനുസരിച്ചു പ്രിൻസിപ്പലാണ് എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള സെക്കൻഡറി സ്‌കൂളിന്റെ മേധാവി. ഇപ്പോൾ തന്നെ അധ്യാപനവും പ്രിൻസിപ്പൽ പദവിയും ഒരുമിച്ചു കൊണ്ടുപോകാൻ പ്രയാസപ്പെടുന്ന പ്രിൻസിപ്പലിന് ജോലി ഭാരം കൂടും. വർഷങ്ങളുടെ അധ്യാപന പരിചയത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം കിട്ടിവരുന്ന ഹൈസ്‌കൂൾ പ്രധാന അധ്യാപകൻ കാര്യമായ ഉത്തരവാദിത്വമൊന്നുമില്ലാതെ പ്രിൻസിപ്പലിന് താഴെ വൈസ് പ്രിൻസിപ്പലായി തുടരും. ഈ മാറ്റമൊക്കെ സ്വസ്ഥമായി മുന്നോട്ട് പോയിരുന്ന ഒരു വിദ്യാഭ്യാസ പ്രക്രിയയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ കാരണമാകും. അധ്യാപകരുടെ ക്ലാസ് റൂം പഠന പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിൽ ഒരു തരം മുരടിപ്പ് സംജാതമാകും.


ഇത് തത്ത്വത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു ഉത്തരവിറങ്ങിയ 2019ൽ തന്നെ സംസ്ഥാനതലത്തിൽ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി, ഡയരക്ടറേറ്റുകൾ പൊതുവിദ്യാഭ്യാസ ഡയരക്ടർക്ക് കീഴിലാക്കിയിട്ടുണ്ട്. ജില്ലാതലങ്ങളിൽ ഡി.ഡി.ഇ, ആർ.ഡി.ഡി, ഡി.ഇ.ഒ, എ.ഇ.ഒ തസ്തികകൾ ഇനിയുണ്ടാവില്ല. ഇപ്പോഴുള്ള വിദ്യാഭ്യാസ ഉപഡയരക്ടർ ഓഫിസ് ജോയിന്റ് ഡയരക്ടർ ഓഫ് സ്‌കൂൾ എജുക്കേഷൻ എന്നാണ് അറിയപ്പെടുക. ഡി.ഡി.ഇയെക്കാൾ ഉയർന്ന കേഡറിലുള്ളവരായിരിക്കും ജില്ലാ ചുമതലയുള്ള ജോയിന്റ് ഡയരക്ടർ ഓഫ് സ്‌കൂൾ എജുക്കേഷൻ(ജെ.ഡി.എസ്.ഇ). അദ്ദേഹത്തിന് താഴെ അക്കാദമിക കാര്യങ്ങളിൽ സഹായിക്കാനായി മൂന്ന് സ്‌കൂൾ എജുക്കേഷൻ ഓഫിസർമാരുണ്ടാകും. ജില്ല കഴിഞ്ഞാൽ ഇപ്പോഴുള്ള വിദ്യാഭ്യാസ ജില്ല ഇനിയുണ്ടാവില്ല. ബ്ലോക്ക് പഞ്ചായത്ത് /മുനിസിപ്പൽ- കോർപറേഷൻ എന്നിവയുടെ ഭൂപരിധിയോട് ഏകോപിതമായ സ്‌കൂൾ വിദ്യാഭ്യാസ ഓഫിസാണുണ്ടാവുക. ഇതോടെ സംസ്ഥാനത്തെ 161എ.ഇ.ഒ ഓഫിസും തസ്തികകളും ഇല്ലാതെയാവും. സ്‌കൂൾ എജുക്കേഷൻ ഓഫിസിന് കീഴിൽ പഞ്ചായത്തുകളിൽ പഞ്ചായത്ത് എജുക്കേഷൻ ഓഫിസും ഓഫിസർമാരുമുണ്ടാകും. പഞ്ചായത്ത് എജുക്കേഷൻ ഓഫിസ് സംവിധാനത്തെ മുൻകാല അനുഭവം വച്ചുകൊണ്ട് സംശയത്തോടെ മാത്രമേ കാണാനൊക്കൂ, 2007ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടിൽ പ്രാദേശിക പാഠ പുസ്തകമുണ്ടാക്കാൻ പഞ്ചായത്തുകളെ ചുമതലപ്പെടുത്താമെന്ന നിർദേശം വന്നിരുന്നു. അതിന്റെ ചുവടുവച്ചു തിരുവനന്തപുരം ജില്ലയിലെ ഒരു പഞ്ചായത്തുണ്ടാക്കിയ പാഠപുസ്തകം വൻ വിവാദമുയർത്തിയിരുന്നു. പഞ്ചായത്തുകൾ സ്‌കൂൾ സംവിധാനം മോണിറ്റർ ചെയ്യുന്ന അവസ്ഥയും സംജാതമാകും. ഭാവിയിൽ സ്‌കൂൾ നടത്തിപ്പ് തന്നെ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി സർക്കാർ കൈയൊഴിയുന്ന സാഹചര്യം വരെയുണ്ടാകും.


സ്‌കൂൾ ലയനം ദോഷകരമായി ബാധിക്കുന്ന മറ്റൊരു വിഭാഗമാണ് ഹൈസ്‌കൂൾ അധ്യാപകർ. ഹൈസ്‌കൂൾ അസിസ്റ്റന്റുമാർക്കുള്ള പ്രൊമോഷൻ തസ്തികകളാണ് ഹെഡ് മാസ്റ്റർ, എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ, ജെ.ഡി, എ.ഡി.പി.ഐ എന്നിവ. അതൊക്കെ ഏകീകരണത്തോടെ ഇല്ലാതെയാവുകയാണ്. ശരാശരി 22വർഷം തുടർച്ചയായ സേവനവും യോഗ്യതയുമുണ്ടായാലേ പ്രധാന അധ്യാപകനായി സ്ഥാനക്കയറ്റം ലഭിക്കൂ. പ്രധാന അധ്യാപകൻ വൈസ് പ്രിൻസിപ്പലാകുമ്പോൾ ഭാവിയിൽ ആ തസ്തികയിലേക്ക് ഹയർ സെക്കൻഡറി സീനിയോറിറ്റി പരിഗണിക്കേണ്ടി വരും (പേജ് 88,ഖണ്ഡിക 1). സെക്കൻഡറി അധ്യാപകരൊക്കെ ബിരുദാനന്തര ബിരുദം നേടുന്നതോടെ ഇത് പരിഹരിക്കുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്. ഇതിനുപുറമെ എ.ഇ.ഒ തസ്തിക ഇല്ലാതെയാക്കിയതും ഹൈസ്‌കൂൾ അധ്യാപകരെ ദോഷകരമായി ബാധിക്കും. പ്രൈമറിതലത്തിൽ ബിരുദം അടിസ്ഥാന യോഗ്യതയായി പറയുന്നു. അപ്പോൾ സർക്കാർ, എയ്ഡഡ് മേഖലകളിലെ 102ഓളം വരുന്ന ട്രെയിനിങ് സ്‌കൂളുകളുടെ ഭാവി അനിശ്ചിതത്തിലാവും.


ലോകംമുഴുവൻ വികേന്ദ്രീകരണത്തിന് വലിയ പ്രാധാന്യം നൽകുന്നു. എന്നാൽ അതൊന്നും പരിഗണിക്കാതെ പൊതുവിദ്യാഭ്യാസത്തെ കേന്ദ്രീകരിച്ചു നാളിതുവരെ നേടിയ നേട്ടങ്ങളെ പിറകോട്ടടിപ്പിക്കുകയാണ് സർക്കാർ. കേന്ദ്രീകരണം ഗുണപ്രദമല്ലെന്ന തിരിച്ചറിവിൽ നിന്നാണല്ലോ കേരളത്തിൽ വിദ്യാഭ്യാസ വകുപ്പിന് രണ്ട് മന്ത്രിമാരുണ്ടായത്. എന്തേ ആ പരിഗണന ഇവിടെ നൽകാതെ പോയതെന്ന് ഇന്നല്ലെങ്കിൽ നാളെ വ്യക്തമാക്കേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago