തൃക്കണ്ണാട് കാറിടിച്ചു വിദ്യാര്‍ഥി മരിച്ച സംഭവം; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
ഉദുമ: തൃക്കണ്ണാട് കാറിടിച്ചു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ റോഡും ബേക്കല്‍ പൊലിസ് സ്റ്റേഷനും ഉപരോധിച്ചു. കെ.എസ്.ടി.പി റോഡിലെ അപകട പരമ്പരയില്‍ പ്രതിഷേധിച്ചാണ് ഉപരോധം.
ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണു നിയന്ത്രണം വിട് കാറിടിച്ചു ബേക്കല്‍ തമ്പുരാന് വളപ്നിലെ പ്രശാന്ത് മരിച്ചത്. സുഹൃത്തുക്കള്‍ക്കു പരുക്കുമേറ്റിരുന്നു.
കഴിഞ്ഞ ദിവസം ഉദുമ പള്ളത്തുണ്ടായ അപകടത്തില്‍ തെക്കില്‍ സ്വദേശിയായ റൗഫ് മരിക്കുകയും ഭാര്യയ്ക്കും കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലിസ് റോഡില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറായിരുന്നു ഇവിടെ അപകടം വരുത്തിവച്ചത്. കെ.എസ്.ടി.പി റോഡ് ഭാഗീകമായി പൂര്‍ത്തിയായതിനു ശേഷം ഇതുവരെ 21 ഓളം ജീവനുകള്‍ പൊലിഞ്ഞു. ബേക്കല്‍ സി.ഐ വിശ്വംഭരന്, എസ്.ഐ വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്തു ക്യാംപു ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."