തായിഫ് കെഎംസിസി സ്നേഹ സംഗമം ശ്രദ്ധേയമായി
ത്വാഇഫ്:- കെ.എം.സി.സി ത്വാഇഫ് സെട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സംഗമം ശ്രദ്ധേയമായി. മത്ന ഫൈസൽ ഓഡിറ്റേറിയത്തിൽ നടന്ന സ്നേഹ സംഗമം സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞുമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. ത്വാഇഫ് കെ.എം.സി.സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ് അദ്ധ്യക്ഷത വഹിച്ചു. നാലു പതിറ്റാണ്ടിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കെ.എം.സി.സി സ്ഥാപക നേതാവും മേഖലയിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവരംഗത്തുണ്ടായിരുന്ന എം.എ റഹ്മാൻ സാഹിബിന് പ്രൗഡോജ്വലമായ ചടങ്ങിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
ത്വാഇഫിലെ ജീവകാരുണ്യ രംഗത്ത് മികച്ച സേവന പ്രവർത്തനങ്ങക്ക് വിശിഷ്യാ കൊവിഡ് ലോക്ക്ഡൗൺ കാലത്തും തുടർന്നും കൊവിഡ് ബാധിച്ച് മരിച്ച 23 ഇന്ത്യക്കാരുടെ മൃതദേഹ സംസ്കാരത്തിനുള്ള പ്രവർത്തനങ്ങളെ മുൻ നിർത്തി മുഹമ്മദ് സ്വാലിഹിനെയും ചടങ്ങിൽ ആദരിച്ചു
ത്വായിഫ് കെ.എം.സി.സി യുടെ ഉപഹാരങ്ങൾ കുഞ്ഞുമോൻ കാക്കിയ എം.എ റഹ്മാൻ സാഹിബിനും മുഹമ്മദ് സ്വാലിഹിനും സമ്മാനിച്ചു.
മുഹമ്മദ് സ്വാലിഹ് എം എ റഹ്മാൻ സാഹിബിനെ ഷാൾ അണിയിച്ചു. സിറ്റി, ഹലക, ഹവിയ്യ, ശുത്ബ തുടങ്ങിയ ഏരിയാ കമ്മിറ്റികളും ത്വാഇഫിലെ സ്ഥാപനങ്ങളും വ്യക്തികളും എം എ റഹ്മാൻ സാഹിബിന് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
സഫീർ (ഒ.ഐ.സി.സി) ഇഖ്ബാൽ പുലാമന്തോൾ (നവോദയ), അബ്ദുൽ അസീസ് റഹ്മാനി (എസ്.ഐ.സി), ആർ.എം.ത്വൽഹത്ത് (ഐ.സി.എഫ്), മഹ്മൂദ് (തനിമ), അബ്ദുൽ അസീസ് അൽ ഹാരിഥി (സഊദി വ്യവസായി), സുലൈമാൻ മാളിയേക്കൽ, ഹാരിസ് കല്ലായി (മക്ക കെ.എം.സി.സി), മുഹമ്മദ് ഷാ വാഴക്കാട്, ഹമീദ് പെരുവെള്ളൂർ, ജലീൽ തോട്ടൊളി, അബ്ദുൽ മജീദ്, ഫൈസൽ മാലിക്ക് എ.ആർ നഗർ, അഷ്റഫ് താനാളൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു എം.എ റഹ്മാൻ സാഹിബ് മറുപടി പ്രസംഗം നടത്തി.
ചടങ്ങിൽ സിറ്റി.കെ.എം.സി.സി പുറത്തിറക്കിയ 2022 കലണ്ടർ കുഞ്ഞുമോൻ കാക്കിയ അബ്ദുൽ അസീസ് അൽ ഹാരിഥിക്ക് നൽകി പ്രകാശനം ചെയ്തു. അനീസ് എളമരത്തിന്റെയും ഷബീർ കോട്ടപ്പുറത്തിന്റെയും (ജിദ്ദ) നേതൃത്വത്തില്‍ ഇശൽമേളയും അരങ്ങേറി
ഷരീഫ് മണ്ണാർക്കാട്, കോയ കടലുണ്ടി,അഷ്റഫ് തളിപ്പറമ്പ്, മുഹമ്മദലി തെങ്കര, അലി ഒറ്റപ്പാലം, റഫീക്ക് തണ്ടലം,അബ്ദുറഹ്മാൻ വടക്കഞ്ചേരി, റസാക്ക് കോട്ടപ്പുറം, ഖാസിം മുക്താർ, ശിഹാബ് കൊളപ്പുറം, അഷ്റഫ് അറേബ്യൻ തുടങ്ങിയവർ സ്നേഹ സംഗമത്തിനു നേതൃത്വം നൽകി. സെക്രട്ടറി മുജീബ് കോട്ടക്കൽ സ്വാഗതവും സലാം പുല്ലാളൂർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."