HOME
DETAILS
MAL
കേരളം കനത്ത ജാഗ്രതയിലേക്ക്; നാലു പേര്‍ക്കുകൂടി ഒമിക്രോണ്‍, ആദ്യ രോഗിയുടെ ഭാര്യക്കും ഭാര്യ മാതാവിനും രോഗം
backup
December 15 2021 | 16:12 PM
തിരുവനന്തപുരം: കേരളത്തില്‍ നാലു പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.കെയില്‍ നിന്നു വന്ന തിരുവനന്തപുരം സ്വദേശിക്കും കോംഗോയില്‍ നിന്നു വന്ന എറണാകുളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. കേരളത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയും ഭാര്യാമാതാവുമാണ് രോഗം സ്ഥിരീകരിച്ച മറ്റു രണ്ടുപേര്‍.
ഇവര്‍ രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.
നാലുപേരേയും വാക്‌സിനേറ്റ് ചെയ്തിരിക്കുകയാണെന്നും ഇവരുടെ ആരോഗ്യസ്ഥിതിയില്‍ നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഇവരുടെയെല്ലാം സമ്പര്‍ക്കപ്പട്ടിക തയാറാക്കികൊണ്ടരിക്കുകയാണ്. ഇതോടെ കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."