സ്വകാര്യവത്കരണത്തിനെതിരേ പൊതുമേഖലാ ബാങ്കുകളില്‍ രണ്ടുദിനം പണിമുടക്ക്, ഇടപാടുകാര്‍ വലയും; ഓണ്‍ലൈന്‍ സേവനം ലഭിക്കും
ന്യുഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരേ ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക്. കൂടുതല്‍ പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ പണിമുടക്കുന്നത്. ഈ മാസം 16,17 ദിവസങ്ങളില്‍ പണിമുടക്കിയാണ് സൂചനാ സമരം.
പണിമുടക്ക് പിന്‍വലിക്കാന്‍ ബാങ്കുകള്‍ യൂണിയനുകളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ ചെവികൊണ്ടിട്ടില്ല. അതേ സമയം ബാങ്ക് ഇടപാടുകള്‍ക്ക് തടസ്സം നേരിട്ടേക്കാമെന്ന് എസ്.ബി.ഐ ഉള്‍പ്പെടെയള്ള പ്രമുഖ ബാങ്കുകളെല്ലാം അറിയിച്ചിട്ടുണ്ട്. അതേ സമയം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ലെന്നാണ് അറിയുന്നത്. രണ്ടു ദിവസത്തെ സമരത്തിനു ശേഷം മൂന്നാം ശനിയാഴ്ചയായ ഡിസംബര്‍ 18 ബാങ്കുകള്‍ പ്രവര്‍ത്തിക്കും.
ഇടപാടുകാരുടെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി പണിമുടക്കില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയവര്‍ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യത്തില്‍ രണ്ടു ദിവസത്തെ ബാങ്കിങ് പണിമുടക്ക് വലിയ അസൗകര്യമുണ്ടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."