തുടർഭരണം ലഭിച്ചപ്പോൾ മുഖ്യമന്ത്രി ഏകാധിപത്യ സ്വഭാവം കാണിച്ചു ; സി.പി.എം കാട്ടാക്കട ഏരിയാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരേ വിമർശനം
തിരുവനന്തപുരം
മന്ത്രിസഭാ രൂപീകരണത്തിലെയും പൊലിസിൻ്റെ പ്രവർത്തനങ്ങളിലെയും വീഴ്ചകൾ ചൂണ്ടിക്കാട്ടി സി.പി.എം കാട്ടാക്കട ഏരിയാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനം.
തുടർഭരണം ലഭിച്ച് പുതിയ മന്ത്രിസഭ രൂപീകരിച്ചപ്പോൾ മുഖ്യമന്ത്രി ഏകാധിപത്യ സ്വഭാവം കാണിച്ചുവെന്ന വിമർശനമാണ് സമ്മേളനത്തിൽ സംസാരിച്ച പ്രതിനിധികളിലൊരാൾ മുന്നോട്ടുവച്ചത്. നടത്തിപ്പുകാരൻ്റെ ഇഷ്ടക്കാരെ മാത്രം ഉൾപ്പെടുത്തിയതാണ് പുതിയ മന്ത്രിസഭയെന്നും മന്ത്രിമാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും അഭിപ്രായം ഉയർന്നു.
പൊലിസിനെ സ്വതന്ത്രമാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ എല്ലാം സ്വതന്ത്രമാക്കി ഉദ്യോഗസ്ഥ ഭരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രതിനിധികൾ വിമർശിച്ചു. ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് ആർ.എസ്.എസുകാരാണ്.
ഉദ്യോഗസ്ഥതലത്തിൽ ആർ.എസ്.എസ് സ്ലീപ്പർ സെല്ലുകൾ സജീവമാണെന്ന വിമർശനവുമുയർന്നു. മുട്ടിൽ മരംമുറി വിവാദത്തിന് പിന്നിൽ സി.പി.ഐയും റവന്യു വകുപ്പുമാണ്.
നിർണായക സമയത്തെല്ലാം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന സി.പി.ഐയുടെ യഥാർഥ സ്ഥിതി തുറന്നുകാണിക്കാൻ പാർട്ടി തയാറാകണമായിരുന്നു.ഇതിന് സർക്കാരോ പാർട്ടിയോ തയാറായില്ല. റവന്യു വകുപ്പിൽ നടക്കുന്നത് പണപ്പിരിവാണെന്നും പ്രതിനിധികൾ വിമർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."