ചൊവ്വല്ലൂര്‍ മലയാളത്തിന്റെ പകര്‍ന്നാട്ടക്കാരന്‍: സ്പീക്കര്‍
ഗുരുവായൂര്‍: മലയാളത്തിന്റ പകര്‍ന്നാട്ടക്കാരനായാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയെ കാലം അടയാളപ്പെടുത്തുകയെന്ന് നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
കവിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ 80-ാം പിറന്നാള്‍ ആഘോഷങ്ങള്‍ കൃഷ്ണകൃപാസാഗരം ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. ഫോണിലൂടെ ഗായകന്‍ യേശുദാസ് നല്‍കിയ ആശംസ സദസ്സിനെ കേള്‍പ്പിച്ചു. മന്ത്രി വി.എസ് സുനില്‍കുമാര്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പി.വി ചന്ദ്രന്‍ (മാതൃഭൂമി), എച്ച്.എച്ച് കേരളവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്‍, അഴകത്ത് ശാസ്ത്രശര്‍മന്‍ നമ്പൂതിരിപ്പാട്, അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ശാന്തകുമാരി, ഡോ. വിജയകൃഷ്ണന്‍, അന്നമനട പരമേശ്വരമാരാര്‍, ജയരാജ് വാര്യര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ചൊവ്വല്ലൂര്‍ കവിതകളുടെ നൃത്താവിഷ്‌ക്കാരവും, സംഗീതാജ്ഞലിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."