HOME
DETAILS
MAL
യു.എ.പി.എ ചുമത്തി ആറു വര്‍ഷമായി റിമാന്‍ഡില്‍ കഴിയുന്ന ഇബ്രാഹിമിന് ജാമ്യം
backup
December 16 2021 | 07:12 AM
കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി. എ ചുമത്തി ആറു വര്‍ഷമായി റിമാന്റില്‍ കഴിയുന്ന മേപ്പാടി സ്വദേശി ഇബ്രാഹിമിന് ജാമ്യം അനുവദിച്ചു. ആരോഗ്യനില അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് ഇബ്രാഹിം നല്കിയ ഹരജി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കടുത്ത പ്രമേഹ രോഗത്തെ തുടര്‍ന്ന് പല്ലുകള്‍ നീക്കം ചെയ്തു. പകരം വെക്കാത്തതിനാല്‍ ഭക്ഷണം പോലും കഴിക്കാനായിരുന്നില്ല. ഹൃദ് രോഗവും അലട്ടി. 6 വര്‍ഷത്തിനിടെ മേപ്പാടി നെടുങ്കരണയിലെ വീട്ടിലെത്തിയത് മൂന്നു മണിക്കൂര്‍ നേരത്തേക്ക് ലഭിച്ച പരോളില്‍ മാത്രമായിരുന്നു.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് വടകരയില്‍ നിന്നുമാണ് എന്‍.ഐ.എ ഇബ്രാഹിമിനെ പൊലിസ് അറസ്റ്റ് ചെയ്ത വിയ്യൂര്‍ ജയിലിലായിരുന്നു. കേസില്‍ വിചാരണ വൈകുന്നത് ചൂണ്ടികാട്ടി പലതവണ കുടുംബം ജാമ്യാപേക്ഷ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."