HOME
DETAILS
MAL
അജയ് മിശ്ര ക്രിമിനല്‍, പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം
backup
December 16 2021 | 08:12 AM
ന്യൂഡല്‍ഹി: ലംഖിപൂര്‍ ഖേരി കര്‍ഷക കൊലപാതക കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര ക്രിമിനലാണെന്നും മന്ത്രി രാജിവെക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.
'ലഖിംപൂര്‍ ഖേരിയില്‍ നടന്ന കൊലപാതകത്തെ കുറിച്ച് സംസാരിക്കാന്‍ ഞങ്ങളെ അനുവദിക്കണം... മന്ത്രിക്ക് കേസില്‍ പങ്കുണ്ടെന്നും അത് ഗൂഢാലോചനയാണെന്ന് പറയപ്പെടുന്നുവെന്നും' അദ്ദേഹം പറഞ്ഞു.
പല പ്രതിപക്ഷ പാര്‍ട്ടി എം.പിമാരും ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി.
അജയ് മിശ്രയുടെ രാജി അവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം തുടരുകയാണ് ഇരു സഭകളും രണ്ടുമണിവരെ നിര്‍ത്തിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."