വി.സി നിയമനത്തില്‍ മന്ത്രി ബിന്ദുവിനെതിരേ സി.പി.ഐ; കത്തെഴുതാനും ശുപാര്‍ശ ചെയ്യാനും മന്ത്രിക്ക് അവകാശമില്ലെന്ന് കാനം
തിരുവനന്തപുരം: വി.സി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിനെതിരേ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.ഐയുടെ സംസ്ഥാന കൗണ്‍സിലില്‍ ഈ വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് കാനം നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന കൗണ്‍സിലില്‍ മുന്‍ മന്ത്രിമാരും മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ മന്ത്രിക്കെതിരെ രംഗത്തെത്തി.
അങ്ങനൊരു കത്തെഴുതാനും ശുപാര്‍ശ ചെയ്യാനും മന്ത്രിക്ക് അവകാശമില്ലെന്ന് കാനം രാജേന്ദ്രന് തീര്‍ത്തു പറഞ്ഞു.
മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി എന്ന് പറയാന്‍ കാനം തയ്യാറായില്ല. അത്തരം ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. പാര്‍ട്ടിയുടെ നിലപാടാണ് കാനം ഇതിലൂടെ അവതരിപ്പിച്ചത്.
ഇതോടെ സി.പി.എമ്മിന്റെ വാദത്തെയും മന്ത്രിയുടെ പിടിച്ചു നില്‍ക്കാനുള്ള തന്ത്രത്തെയും കൂടിയാണ് സി.പി.ഐ തള്ളുന്നത്. ഇതോടെ മന്ത്രി സ്ഥാനത്തുതുടരാനുള്ള ആര്.ബിന്ദുവിന്റെ ധാര്മികാവകാശത്തെ കൂടിയാണ് സര്‍ക്കാരിലെ തന്നെ രണ്ടാം കക്ഷി ചോദ്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."