മനസ്സ് തുറന്ന് തന്നെ ചിരിക്കൂ... ഹൃദയത്തിന്റെ ഉള്ളില്‍ നിന്നുള്ള ചിരി മനുഷ്യന്റെ ആയുസ് കൂട്ടും - ചിരി സമാധാനമാണ്
ചിരിയിലൂടെ ആരോഗ്യം
മനുഷ്യനു കിട്ടിയ ഏററവും വലിയ വരദാനമാണ് ചിരിക്കാന്‍ കഴിയുക എന്നത്. ഏത് പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും മനസ് തുറന്നൊന്നു ചിരിക്കാന്‍ കഴിയുക എന്നത് ഒരനുഗ്രഹം തന്നെയാണ്. കുട്ടകളായിരിക്കുമ്പോള്‍ നമ്മള്‍ ഒരുപാട് ചിരിക്കുമായിരുന്നു. എന്നാല്‍ മുതര്‍ന്നപ്പോള്‍ ജീവിതം ഗൗരവമായതോടെ ചിരി അപൂര്‍വമായി തീര്‍ന്നു.
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍പ്പെട്ട് മനുഷ്യന്‍ പിരിമുറുക്കത്തിന് ഇരയാകുന്നു. എല്ലാ വിഷമതകളും മറന്നൊന്ന് ചിരിച്ചാല്‍ ഒരു പക്ഷെ നിങ്ങള്‍ ആരോഗ്യവാനാകും. ടെന്‍ഷനില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും.
വളരെ ശക്തമായ ഔഷധമാണ് ചിരി. ചിരി മനുഷ്യര്‍ തമ്മിലുള്ള അകലം ഇല്ലാതാക്കുന്നു. അത് ഭിന്നതകളെ മറികടക്കുകയും ആളുകളെ ഒന്നിപ്പിക്കുകയും ചെയ്യുന്നു. ചിരി സന്തോഷവും ശുഭാപ്തി വിശ്വാസവും നല്‍കുന്നു.
ചിരികള്‍ പലതുണ്ട്
മനസില്‍ സന്തോഷം തോന്നുമ്പോള്‍ വരുന്ന ചിരി
ഒരു സുഹൃത്തിനെ കാണുമ്പോഴുണ്ടാകുന്ന ചിരി
ജീവിതത്തില്‍ നമുക്ക് പറ്റിയ അബദ്ധങ്ങള്‍
അല്ലെങ്കില്‍ അമളികള്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ചിരി
ഇങ്ങിനെ പലതരത്തില്‍ ചിരികളുണ്ട്.
ചിരി ആളുകളെ ഒരുമിച്ചാകര്‍ഷിക്കുന്നു. ചിരി ഒരു വ്യക്തിയുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. നമ്മുടെ ഭാരം ലഘൂകരിക്കുന്നു. നമ്മളെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുന്നു. അതിനാല്‍ ചിരിക്കുക. ചിരിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
*നല്ലൊരു ചിരി ശാരീരിക പിരിമുറുക്കവും സമ്മര്‍ദവും ഒഴിവാക്കുന്നു
*രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കുന്നു.
*രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
*ചിരി കോപത്തിന്റെ ഭാരത്തെ ലഘൂകരിക്കുന്നു. ശരീര വേദന കുറയ്ക്കുന്നു.
*ജീവിതത്തിന് സന്തോഷവും ആവേശവും നല്‍കുന്നു
*ചിരി നമുക്ക് സന്തോഷം നല്‍കുന്നു. വിഷമഘട്ടങ്ങള്‍, നിരാശകള്‍, നഷ്ടങ്ങള്‍ എന്നിവയിലൂടെ ശുഭാപ്തി വിശ്വാസം നിലനിര്‍ത്താന്‍ *ചിരി നമ്മളെ സഹായിക്കുന്നു. ചിരി നമ്മളെ മറ്റുള്ളവരുമായി അടുപ്പിക്കുന്നു.
*കളിതമാശകള്‍ നിറഞ്ഞ ആശയവിനിമയം പോസിറ്റിവ് വികാരങ്ങള്‍ ഉണര്‍ത്തുകയും വൈകാരിക ബന്ധം വളര്‍ത്തി നമ്മുടെ *ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."