വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടു; 21 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിന്
തിരുവനന്തപുരം: നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെങ്കില്‍ ടാക്സില്‍ ഇളവ് നല്‍കുകയോ ഡീസലിന് സബ്സിഡി നല്‍കുകയോ ചെയ്യണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ച മുമ്പുതന്നെ അനിശ്ചിതകാല സമരത്തെക്കുറിച്ച് ബസ് ഉടമകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഡിസംബര്‍ ആദ്യവാരമാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
സര്‍ക്കാര്‍ നല്കിയ ഉറപ്പ് ഇതുവരേ പാലിച്ചിട്ടില്ല. ആവശ്യങ്ങള്‍ വ്യക്തമാക്കി ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും ബസ് ഉടമകള്‍ പറയുന്നു. ഒരു മാസത്തിനുളളില്‍ പരിഹാരമുണ്ടാക്കാമെന്ന് ഗതാഗത മന്ത്രി വാക്ക് തന്നിരുന്നു. ആ വാക്കും പാഴായതോടെയാണ് സമരത്തിലേക്കുതന്നെ ഉടമകള്‍ നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."