HOME
DETAILS
MAL
ഗവര്‍ണര്‍ക്ക് കത്തെഴുതാനുളള അധികാരം മന്ത്രിയ്ക്കില്ല; മന്ത്രി ആര്.ബിന്ദുവിനെതിരെ ഗവര്‍ണര്‍
backup
December 17 2021 | 15:12 PM
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കാന്‍ കത്തയച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദുവിന്റെ നടപടിയ്ക്കെതിരെ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ഗവര്‍ണര്‍ക്ക് കത്തെഴുതാനുളള അധികാരം മന്ത്രിയ്ക്കില്ല. തന്റെ ജോലി മന്ത്രിയ്ക്ക് മറുപടി പറയുന്നതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. വി.സി നിയമന കാര്യത്തില്‍ രാഷ്ട്രീയമുണ്ടെന്ന് വീണ്ടും അഭിപ്രായപ്പെട്ട ഗവര്‍ണര്‍ വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുളള അധികാരം സെര്‍ച്ച് കമ്മിറ്റിയ്ക്കാണെന്ന് പറഞ്ഞു. ചാന്‍സലര്‍ സ്ഥാനം ഒഴിയാനുളള തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ഹൈക്കോടതി നോട്ടീസ് അയച്ച വിവരം തനിക്കറിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."