HOME
DETAILS
MAL
'ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായിക്കഴിഞ്ഞു' ബി.ജെ.പിയുമായി ചേര്‍ന്ന് ഭരണം പിടിക്കാനൊരുങ്ങി അമരീന്ദര്‍ സിങ്
backup
December 17 2021 | 16:12 PM
പഞ്ചാബ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന് പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗ്. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 101 ശതമാനം വിജയമുറപ്പെന്ന് അമരീന്ദര്‍ പറഞ്ഞു.
കേന്ദ്ര മന്ത്രിയും പഞ്ചാബിലെ ബി.ജെ.പി ചുമതലയുള്ള നേതാവുമായ ഗജേന്ദ്രസിംഗുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അമരീന്ദര്‍ സിംഗിന്റെ പ്രസ്താവന. വലിയ പ്രതീക്ഷയിലാണെന്നും പഞ്ചാബില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ഭരണം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി യുമായി സഖ്യ ചര്‍ച്ചകള്‍ ആദ്യമേ തന്നെ ആരംഭിച്ച അമരീന്ദര്‍ കര്‍ഷക ബില്ലുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി യുമായി സഖ്യമുറപ്പിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."