HOME
DETAILS
MAL
കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ പുതിയ മരുന്നുകൂടി; കോവോവാക്‌സ് വാക്‌സീന്‍
backup
December 17 2021 | 17:12 PM
ഡല്‍ഹി: കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ പുതിയ ഒരു മരുന്നു കൂടി എത്തുന്നു. ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്‌സ് വാക്‌സീന് ഡബ്ലു.എച്ച്.ഒ അംഗീകാരം ലഭിച്ചു. കോവിഡിനെതിരേ അടിയന്തര ഉപയോഗത്തിനാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരിക്കുന്നത്. നോവാവാക്സ് ഇന്‍കിന്റെ ഇന്ത്യന്‍ പതിപ്പാണ് കോവോവാക്സ് .
വെള്ളിയാഴ്ചയാണ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്‍കിയത്.
കോവിഡിനെതിരായ പോരാട്ടത്തില്‍ ഇതു മറ്റൊരു നേട്ടമാണെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല പ്രതികരിച്ചു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി അദാര്‍ പൂനാവാല ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."