പൂരം കമ്മിറ്റിയുമായി സഹകരിക്കില്ല: വടക്കാഞ്ചേരി വിഭാഗം
വടക്കാഞ്ചേരി: ഉത്രാളി പൂരം കോഡിനേഷന്‍ കമ്മിറ്റി പൂര പങ്കാളികളായ മൂന്ന് ദേശങ്ങളേയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണമെന്ന് പൂരത്തിന്റെ മുഖ്യ പങ്കാളിത്ത ദേശങ്ങളിലൊന്നായ വടക്കാഞ്ചേരി വിഭാഗം ആവശ്യപ്പെട്ടു.
2016ലെ പൂരത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ നീതിയുക്തമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തില്‍ പൂരം കോഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിക്കേണ്ടതില്ലെന്നും സംഘടന തീരുമാനമെടുത്തു. ടൂറിസം വകുപ്പില്‍ നിന്ന് ലഭിക്കേണ്ട ധനസഹായം കഴിഞ്ഞ മൂന്ന് വര്‍ഷമായി ലഭിച്ചിട്ടില്ലെന്നും ഇത് ഉടന്‍ നല്കാന് നടപടി വേണമെന്നും ദേശ പൊതുയോഗം ആവശ്യമുന്നയിച്ചു.
ഭാരവാഹികളായി പി.എന്‍ ഗോകുലന് (പ്രസിഡന്റ്), സി.എ ശങ്കരന്‍കുട്ടി (സെക്രട്ടറി), കാഞ്ഞൂര്‍ ഉണ്ണികൃഷ്ണന് (ജനറല്‍ കണ്‍വീനര്‍), കെ.രാമകൃഷ്ണന് (ട്രഷറര്‍), എം.എസ് നാരായണന് (ചീഫ് കോഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."