കാലിക പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ സി.പി.എം ശ്രമം: പി.എം.എ സലാം
മലപ്പുറം
കാലിക പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ സലാം. വ്യാജ ആരോപണങ്ങൾകൊണ്ട് ലീഗിന്റെ മതേതര മുഖം തകർക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് സി.പി.എം. വഖ്ഫ് വിഷയത്തിൽ സി.പി.എം ഇടപെട്ടാൽ മതേതരവും ലീഗ് ഇടപെട്ടാൽ വർഗീയവുമാണെന്നു പറയുന്നത് വിരോധാഭാസമാണ്. വഖ്ഫ് വിഷയത്തിൽ പള്ളികളിൽ ബോധവൽകരണം നടത്താൻ മാത്രമേ പറഞ്ഞിട്ടുള്ളൂ. പ്രതിഷേധം വേണമെന്ന് പറഞ്ഞിട്ടില്ല. പള്ളികൾ രാഷ്ട്രീയാവശ്യത്തിന് വേദിയാക്കാൻ ലീഗ് ശ്രമിച്ചിട്ടില്ല. പള്ളികൾ പ്രതിഷേധ വേദിയാക്കാൻ ആഹ്വാനം നൽകിയെന്നത് തെറ്റായ പ്രചാരണമാണ്.
വിവാഹപ്രായത്തിലൂടെ മറ്റ് അജൻഡകൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്.
വസ്ത്രം ഏകീകരിച്ചതുകൊണ്ട് ആൺ, പെൺ സമത്വം സാധ്യമാകില്ല. ആൺകുട്ടികളുടെ വസ്ത്രം പെൺകുട്ടികളെ ധരിക്കാൻ നിർബന്ധിച്ചാൽ എങ്ങനെയാണ് സമത്വമാവുകയെന്ന് സലാം ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."