HOME
DETAILS
MAL
വിവാഹപ്രായം: ലീഗിന്റേത് അവരുടെ നിലപാടെന്ന് സുധാകരൻ
backup
December 18 2021 | 04:12 AM
തിരുവനന്തപുരം
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ മുസ്ലിം ലീഗ് നടത്തിയ പ്രസ്താവന അവരുടെ മാത്രം നിലപാടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.
ഒരു പാർട്ടിയെന്ന നിലയ്ക്ക് ലീഗ് പറഞ്ഞത് അവരുടെ നിലപാടാണ്. ഇക്കാര്യത്തിൽ ജനാധിപത്യ രാജ്യത്ത് ജനവികാരത്തിന്റെ സമ്മിശ്ര പ്രതികരണമുണ്ടാവുക സ്വാഭാവികമാണ്. അതിൽ നല്ല തീരുമാനം ഏതെന്ന് മഹാഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് തീരുമാനിക്കാമല്ലോ. ഇക്കാര്യം കോൺഗ്രസ് ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ആവശ്യം വരുമ്പോൾ ചർച്ച ചെയ്ത് അഭിപ്രായം പറയുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."