സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടുപോകില്ല; തരൂരിന്റേത് പൊതുവികാരമെന്ന് കോടിയേരി
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ.റെയില്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടുപോകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പദ്ധതിയില്‍ ഇടതുമുന്നണിയില്‍ എതിര്‍പ്പില്ല. വിഷയത്തില്‍ ശശി തരൂര്‍ പറഞ്ഞത് കേരളത്തിന്റെ പൊതു വികാരമെന്നും മറ്റു കോണ്‍ഗ്രസ് നേതാക്കളെ പോലെ തരൂരിന് നിഷേധാത്മക സമീപനമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതിയാണിതെന്നും എന്നാല്‍ പദ്ധതി എല്‍ഡിഎഫ് നടപ്പാക്കുന്നതിലണ് കോണ്‍ഗ്രസിന് എതിര്‍പ്പെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗിന്റേത് തീവ്ര നിലപാടെന്നും കോടിയേരി ആവര്‍ത്തിച്ചു. അധികാരം നഷ്ടപ്പെട്ട വെപ്രാളമാണ് തീവ്ര നിലപാടിലേയ്ക്ക് പോകാന്‍ കാരണം. കോഴിക്കോട് റാലിയില്‍ പറഞ്ഞത് തെറ്റെങ്കില്‍ ലീഗ് തിരുത്തണമെന്നും കോടിയേരി പറഞ്ഞു.
കോഴിക്കോട് സമ്മേളനത്തില്‍ മതമാണ് പ്രശ്നമെന്ന് ലീഗ് നേതാവ് പറഞ്ഞില്ലേ, അതുകൊണ്ടാണ് ലീഗ് നിലപാട് മാറിയെന്ന് പറഞ്ഞത്. പത്തു വര്‍ഷം ഒരിക്കലും അവര്‍ പ്രതിപക്ഷത്തിരുന്നില്ല. -അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടില്‍ സിപിഎമ്മിന് ലീഗുമായി സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."