കുറുക്കന്മൂലയില് സംഘര്‍ഷത്തിനിടെ കത്തിയെടുക്കാന്‍ ശ്രമിച്ച വനപാലകനെതിരേ കേസെടുത്തു
സുല്‍ത്താന്‍ബത്തേരി: കുറുക്കന്മൂലയില് നാട്ടുകാരും വനപാലകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കത്തിയെടുക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെതിരേ കേസെടുത്തു.
കടുവ ട്രാക്കിംങ് ടീം അംഗമായ ഹുസ്സൈന്‍ കല്‍പ്പൂരിനെതിരെയാണ് മാനന്തവാടി പൊലിസ് കേസെടുത്തത്.
സംഘര്‍ഷത്തിനിടെ ഹുസൈന് അരയില്‍ കരുതിയ കത്തിയെടുക്കാന്‍ ശ്രമിച്ചത്ത് വിവാദമായിരുന്നു. പുതിയിടം പുളിക്കല്‍ പണിയ കോളനിയില്‍ അഖില്‍ കൃഷ്ണയുടെ പരാതിയിലാണ് കേസ്.
അതേസമയം ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയുടെ പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. കുറുക്കന് മൂലയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. കാടിനോട് ചേര്‍ന്നുള്ള ജനവാസമേഖലയില്‍ ആണ് കടുവയുടെ പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. പട്ടികള്‍ കൂട്ടത്തോടെ കുരയ്ക്കുന്നത് കേട്ട് സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
കടുവയെ പിടികൂടാന്‍ കാട് വളഞ്ഞിരിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും. കടുവ പോയെന്ന് കരുതപ്പെടുന്ന ഭാഗത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുകയാണ്. വിവിധ സംഘങ്ങളായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."